ഗെയില്‍ പൈപ്പ്ലൈന്‍ : ഭൂമി കിട്ടാനുള്ള തടസ്സം നീക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ന്യൂഡല്‍ഹി: ദ്രവീകൃത പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതിക്ക് ഭൂമി വിട്ടുകിട്ടുന്നതിന് കേരളത്തില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ ഉടന്‍ നീക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. പിണറായി വിജയനുമായി ചര്‍ച്ചനടത്തിയ ശേഷം ഗെയില്‍ സി.എം.ഡി ബി.സി ത്രിപാഠിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഉറപ്പുലഭിച്ചതിനാല്‍ പൈപ്പ്ലൈന്‍ ജോലികള്‍ ഒക്ടോബറില്‍ ആരംഭിച്ച് 18 മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥലമുടമകളുടെ ആശങ്ക ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും ലൈനിടല്‍ പൂര്‍ത്തിയാക്കിയശേഷം ഭൂമി ഉടമകള്‍ക്ക് വിട്ടുനല്‍കുമെന്നും ത്രിപാഠി പറഞ്ഞു. ദേശീയപാത വികസനം, വിഴിഞ്ഞം പദ്ധതി എന്നിവയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ചനടത്തി. ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചയില്‍ മെഡിക്കല്‍ സീറ്റുകള്‍ വെട്ടിക്കുറച്ചതും എയിംസ് വിഷയവും മുഖ്യമന്ത്രി ഉന്നയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.