മൈക്രോഫിനാന്‍സ്: നേതാക്കള്‍ അഞ്ചുകോടിവരെ പോക്കറ്റിലാക്കിയെന്ന് വെള്ളാപ്പള്ളി

കന്യാകുമാരി: മൈക്രോഫിനാന്‍സ് വിതരണത്തില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യു.ഡി.എഫുകാരായ ചില യോഗം ഭാരവാഹികള്‍ അഴിമതി കാണിച്ചിട്ടുണ്ട്. അഞ്ച് കോടി വരെ പോക്കറ്റിലാക്കിയ ആളുകളുണ്ട്. എന്നാല്‍ അത് നിയന്ത്രിക്കുന്ന കാര്യത്തില്‍ തന്‍റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായെന്നും വെള്ളാപ്പള്ളി പറഞ്ഞു. കന്യാകുമാരിയില്‍ നടക്കുന്ന എസ്.എന്‍.ഡി.പി നേതൃ പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എന്‍.ഡി.പില്‍ വര്‍ഗ വഞ്ചകരുണ്ടെന്നും തന്നെ താഴെയിറക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

യോഗത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെതിരെയും വെള്ളാപ്പള്ളി തുറന്നടിച്ചു. കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടാത്ത കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ പണ്ടേ രാജിവെക്കേണ്ടതായിരുന്നു. എ യും ഐയും ചേര്‍ന്ന് പുറത്താക്കുന്നതിന് മുമ്പ് രാജിവെക്കുന്നതാണ് സുധീരന് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.