കലാഭവന്‍ മണിയുടെ മരണം കീടനാശിനിയും വിഷമദ്യവും അകത്തുചെന്ന് –പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: കീടനാശിനിയായ ക്ളോര്‍പൈറിഫോസ്്, മീഥൈല്‍ കലര്‍ന്ന മദ്യം എന്നിവ  അകത്ത് ചെന്നാണ് കലാഭവന്‍ മണിയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധനും അസി. പൊലീസ് സര്‍ജനുമായ ഡോ.ഷേഖ് സക്കീര്‍ ഹുസൈന്‍ അന്വേഷണ സംഘത്തിന് കൈമാറിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മണിയുടെ മരണം സംബന്ധിച്ച വിവാദം ആളിക്കത്തുമ്പോഴും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നില്ല.
മണിയുടെ ശരീരത്തില്‍ 45 മില്ലിഗ്രാം മെഥനോള്‍ കണ്ടത്തൊനായി എന്ന ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബിന്‍െറ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്ക് വിരുദ്ധമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.  ഇതോടെ, തെന്നിന്ത്യന്‍ സിനിമാസ്വാദകരെ വിസ്മയിപ്പിച്ച ഈ അതുല്യ അഭിനേതാവിന്‍െറ മരണം ദുരൂഹതയില്‍ പൊതിഞ്ഞ സങ്കീര്‍ണ സമസ്യയായി. കേന്ദ്രലാബ് പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.  
 കേസ് അന്വേഷണം സി.ബി.ഐക്ക് വിടാനിരിക്കെയാണ് മണിയുടെ മരണത്തിന് മുമ്പും, പിമ്പുമെടുത്ത ശരീരസ്രവങ്ങളുടെ സാമ്പിളുകളില്‍ ഹൈദരാബാദിലെ കേന്ദ്രലാബില്‍ നടത്തിയ പരിശോധനയില്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്‍െറ അംശം കൂടുതലാണെന്നാണ്  കണ്ടത്തെിയത്. അതായത് വ്യാജ മദ്യം ഉള്ളില്‍ ചെന്നാണ് കലാഭവന്‍ മണിയുടെ മരണമെന്നര്‍ഥം. ഇതോടെ  മണിയുടേത് സ്വാഭാവിക മരണമല്ളെന്ന  നിഗമനത്തില്‍ മെഡിക്കല്‍ സംഘവും അന്വേഷണ സംഘവുമത്തെുകയും ചെയ്തു.
  മണിയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന വാദം ഈ റിപ്പോര്‍ട്ട് ബലപ്പെടുത്തുകയും മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്‍െറ കുടുംബം ഉറച്ചുനില്‍ക്കുകയും ചെയ്തതോടെ സി.ബി.ഐ അന്വേഷണമെന്ന വാദം ശക്തമായി. കുടുംബത്തിന്‍െറ ആവശ്യം അംഗീകരിച്ച് സി.ബി.ഐക്ക് അന്വേഷണം വിടാനും തീരുമാനിച്ചു. അതിന് പിന്നാലെയാണ്, മരണകാരണം കീടനാശിനിയും വിഷമദ്യവുമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.  
അമിത അളവില്‍ ബിയര്‍ കഴിക്കുന്നത് മൂലം  സ്വാഭാവികമായി അടിയുന്ന മെഥനോള്‍ മാത്രമാണ് ഇതെന്നുമായിരുന്നു ആദ്യത്തെ വാദം.
കരള്‍ രോഗിയായ മണിയുടെ ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടായതാകും ഇതെന്നും വിലയിരുത്തലുകളത്തെി. കേന്ദ്ര ലാബിലെ പരിശോധനാ ഫലത്തില്‍ കീടനാശിനി കണ്ടത്തൊനുമായില്ല. കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ കീടനാശിനിയും ഉണ്ടായിരുന്നു. ഈ വൈരുദ്ധ്യം ഉയര്‍ത്തി കാക്കനാട്ടിലെ പരിശോധനാഫലം തള്ളാനായിരുന്നു നീക്കം.
ഇപ്പോള്‍ കേന്ദ്രലാബ് ഫലത്തെയും സംശയത്തിലാക്കുന്നതാണ് മരണകാരണം കീടനാശിനിയും വിഷമദ്യവുമാണെന്ന് സ്ഥിരീകരിച്ചുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കോടതി ആധികാരിക രേഖയായി പരിഗണിക്കുക പോസ്റ്റ്മോര്‍ട്ടം പരിശോധനാഫലമാണെന്നും, മറ്റ് പരിശോധനാഫലങ്ങള്‍ അപ്രസക്തമാണെന്നും പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.സി.പി. ഉദയഭാനു പറഞ്ഞു. സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇതുസംബന്ധിച്ച ശിപാര്‍ശക്കത്ത് കൈമാറിയിരുന്നില്ല.
കീടനാശിനി കണ്ടത്തൊതിരുന്ന കേന്ദ്രലാബിലെയും, മരണകാരണം കീടനാശിനിയും വിഷമദ്യവുമാണെന്ന് സ്ഥിരീകരിച്ചുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണം വീണ്ടും സങ്കീര്‍ണമാക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.