ജിഷ വധം: പ്രതിയുടെ സുഹൃത്തിനെ അസമിൽ കണ്ടെത്തി

നൗഗാവ് (അസം): ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്‍ലാമിന്‍റെ സുഹൃത്ത് അനാറിനെ കേരള പൊലീസ് സംഘം അസമിൽ കണ്ടെത്തി. ജജോരി പൊലീസ് സ്റ്റേഷനിൽവച്ച് അനാർ ഉൽ ഇസ്‍ലാമിന്റെ മൊഴിയെടുത്തു. കൊലപാതകം നടന്ന ദിവസം അനാറുമൊത്ത് മദ്യപിച്ചിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയിരുന്നു.

പ്രാഥമിക മൊഴിയെടുക്കൽ മാത്രമാണ് നടന്നത്. മൊഴിയെടുക്കൽ നാളെയും തുടരും. കൊലപാതകത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകത്തില്‍ അനാറിനും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അമീറുൽ ഇസ്ലാമിന്‍റെ വീട്ടിലെത്തിയ കേരള പൊലീസ് സംഘം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തിരുന്നു. കൊച്ചി സിറ്റി പൊലീസിലെ എസ്.ഐ വി. ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അസമിലെ ബർദ്വായിലുള്ള വീട്ടിലെത്തി മൊഴിയെടുത്തത്.

കൊലപാതകം നടത്തിയ ശേഷം അസമിലെ വീട്ടിലേക്കു പോയി എന്നാണു പ്രതി പൊലീസിനു മൊഴി നൽകിയത്. തെരഞ്ഞെടുപ്പിന് മുമ്പായി പ്രതി വീട്ടിൽ വന്നിരുന്നുവെന്ന് അമീറുൽ ഇസ്‌ലാമിന്റെ മാതാവും പറഞ്ഞിരുന്നു.

കൊല നടത്തിയ വിവരം സുഹൃത്തുക്കളോടു പ്രതി വെളിപ്പെടുത്തിയോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. അമീർ മദ്യപിച്ചു ബഹളമുണ്ടാക്കുന്നയാളാണ്. അവസാന തവണ വന്നപ്പോഴും മാതാപിതാക്കളോടു ബഹളമുണ്ടാക്കിയതായി അയൽവാസി പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.