ഹൈസ്കൂള്‍ മലയാളം പാഠാവലികളില്‍ ഗുരുതരതെറ്റ്


കോട്ടയം: പരിഷ്കരിച്ച ഹൈസ്കൂള്‍ മലയാളം പാഠാവലികളില്‍ ഗുരുതരതെറ്റ്. സ്റ്റേറ്റ് സിലബസിലെ ഒമ്പത്, 10 ക്ളാസുകളിലെ പാഠങ്ങളിലാണ് തെറ്റ് കടന്നുകൂടിയതായി കണ്ടത്തെിയിരിക്കുന്നത്. ഒമ്പതാം ക്ളാസിലെ പുസ്തകത്തില്‍ ആദ്യപാഠംതന്നെ അബദ്ധപഞ്ചാംഗമായി. പി. കുഞ്ഞിരാമന്‍ നായരുടെ കവിതാപഠനമായ ‘സൗന്ദര്യലഹരി’ എന്ന പാഠത്തിന്‍െറ അവസാനഭാഗത്ത് മഹാകവി ജി. ശങ്കരക്കുറുപ്പിന്‍െറയും പി. കുഞ്ഞിരാമന്‍ നായരുടെയും കവിതകളുടെ താരതമ്യപഠനം ഉള്ള ഭാഗത്താണ് അബദ്ധം കടന്നുകൂടിയത്.

ഇവിടെ ജി. ശങ്കരക്കുറുപ്പിന്‍െറ കവിതയെന്ന് പറഞ്ഞ് ചേര്‍ത്തിരിക്കുന്നത് കരിമ്പുഴ രാമകൃഷ്ണന്‍െറ ‘ആരുവാന്‍’ എന്ന കവിതയാണ്. ഈ കവിതയാവട്ടെ 1986ലെ മൂന്നാം ക്ളാസ് പാഠപുസ്തകത്തില്‍ പഠിക്കാനുമുണ്ടായിരുന്നു. 10 ക്ളാസിലെ പുതിയ പാഠപുസ്തകത്തിലും തെറ്റ് കടന്നുകൂടി. രണ്ടാമത്തെ പാഠത്തിലാണ് അബദ്ധം പഠിക്കേണ്ടിവരുന്നത്. കാളിദാസകൃതികളുടെ പഠനം എന്ന അധ്യായത്തില്‍ കാളിദാസന്‍െറ മൂലകൃതികളുടെ ഏതാനും ഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സംസ്കൃതത്തിലുള്ള മൂലകൃതിയിലെ വരികളല്ല പാഠഭാഗത്തില്‍ ചേര്‍ത്തിരിക്കുന്നതെന്നാണ് ആക്ഷേപം. പാഠപുസ്തകത്തിലുള്ളതില്‍നിന്ന് വ്യത്യസ്തമായ വരികളാണ് അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.