കണ്ണൂര്‍: മണിക്കൂറുകളോളം തന്നെ ബന്ദിയാക്കുകയും വില്ളേജ് ഓഫിസ് ആക്രമിച്ച് വാഹനവുമായി കടന്നുകളയുകയും ചെയ്ത അക്രമികള്‍ക്കെതിരെ നല്‍കിയ പരാതി സമ്മര്‍ദം കാരണം പിന്‍വലിക്കുകയാണെന്നും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള അന്തരീക്ഷമില്ളെന്നും വില്ളേജ് ഓഫിസറുടെ ഫേസ്ബുക് കുറിപ്പ്. കയരളം വില്ളേജ് ഓഫിസര്‍ എസ്. അരുണാണ് സ്വതന്ത്രനായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിന്‍െറ വേദനയില്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഫേസ്ബുക് കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെ: ‘ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തിലല്ല, കേരളത്തിലെ എന്‍െറ സ്വന്തം ഓഫിസിലാണ് ഞാന്‍ മൂന്നര മണിക്കൂര്‍ ബന്ദിയാക്കപ്പെട്ടത്. അനധികൃതമായി മണല്‍ കടത്തിയതാണ് കുറ്റം. ബലാല്‍ക്കാരമായി അക്രമകാരികള്‍ ഓഫിസില്‍ നിന്നും ഞാന്‍ പിടികൂടിയ രണ്ട് വാഹനങ്ങളുടെ താക്കോല്‍ മേശവലിപ്പില്‍ നിന്നും പിടിച്ചെടുത്ത് രണ്ട് വണ്ടികളും മോചിപ്പിച്ചു. അസഭ്യം പറച്ചിലും വധഭീഷണിയും, ആത്മനിന്ദ തോന്നിയ ദിനങ്ങള്‍... ചിലയിടങ്ങളില്‍ നിന്നുയര്‍ന്ന സമ്മര്‍ദം മൂലം അക്രമകാരികള്‍ക്കെതിരെ ഞാന്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുന്നു’. ഏറ്റവും ആത്മനിന്ദയോടെ അത് ചെയ്യേണ്ടിവരുമെന്നും കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ 15നാണ് നാല്‍പതോളം വരുന്ന മണല്‍മാഫിയാ സംഘം അരുണിനെ കയരളം വില്ളേജ് ഓഫിസില്‍ മൂന്നര മണിക്കൂറോളം തടഞ്ഞുവെച്ചത്. അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറിയും മണ്ണ് കടത്തുകയായിരുന്ന ലോറിയും അരുണിന്‍െറ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. അല്‍പസമയം കഴിഞ്ഞ് 40ഓളം പേര്‍ വില്ളേജ് ഓഫിസിലേക്ക് ഇരച്ചുകയറുകയായിരുന്നു. അസഭ്യവര്‍ഷങ്ങളുമായി അഴിഞ്ഞാടിയ സംഘം മൂന്നര മണിക്കൂര്‍ അരുണിനെ ഓഫിസില്‍ തടഞ്ഞുവെച്ചു. കൊല്ലുമെന്നും കാലുവെട്ടുമെന്നുമുള്ള ഭീഷണിയുമുണ്ടായി. രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ ലോറി വിട്ടുനല്‍കുകയുള്ളൂവെന്ന് പറഞ്ഞപ്പോള്‍ ലോറി കൊണ്ടുപോകാന്‍ തങ്ങള്‍ക്കാറിയാമെന്നായി സംഘം. തുടര്‍ന്ന് ഓഫിസില്‍ നിന്ന് ബലമായി താക്കോലെടുത്ത് ഇവര്‍ ലോറിയുമായി കടന്നുകളയുകയായിരുന്നു. ഇതു സംബന്ധിച്ച് മേലുദ്യോഗസ്ഥന് പരാതി നല്‍കിയപ്പോള്‍ തനിക്ക് ഇതിന്‍െറ വല്ല ആവശ്യവുമുണ്ടോയെന്ന് ചോദിക്കുകയും താന്‍ സ്ഥിരം പ്രശ്നക്കാരനാണെന്ന് പറയുകയും ചെയ്തുവെന്നും അരുണ്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
പരാതി പിന്‍വലിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങളെന്തെങ്കിലുമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥനെന്ന നിലക്ക് നേരിട്ട ഭീഷണികളാണെന്നും രാഷ്ട്രീയ സമ്മര്‍ദങ്ങളുണ്ടോയെന്ന് അറിയില്ളെന്നും അദ്ദേഹം ‘മാധ്യമ’ത്തോടു പറഞ്ഞു. റവന്യൂ മന്ത്രിയെ നേരില്‍കണ്ട് വിഷയം ബോധിപ്പിക്കുമെന്നും ജിഷയെപ്പോലെ അജ്ഞാതനായ ഒരുവനാല്‍ കൊല്ലപ്പെടാനാഗ്രഹിക്കുന്നില്ളെന്നും അരുണ്‍ പറയുന്നു. അരുണ്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ മടിച്ചുനിന്ന മയ്യില്‍ പൊലീസ് ഫേസ്ബുക് പോസ്റ്റിനെ അനുകൂലിച്ച് കൂടുതല്‍ പേര്‍ രംഗത്തത്തെിയതോടെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.