തിരുവനന്തപുരം:ലോക്കല്‍ പൊലീസിലെ 17 സി.ഐമാരെ വിജിലന്‍സില്‍ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെയാണ് അനുവദിച്ചത്.
വിജിലന്‍സ് വകുപ്പ് കാര്യക്ഷമമാക്കുന്നതിന്‍െറ ഭാഗമായി നിലവിലെ പല ഉദ്യോഗസ്ഥരേയും മാറ്റി പുതിയ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ ഭാഗമായി ഉദ്യോഗസ്ഥരുടെ പേര് ഉള്‍പ്പെടുത്തിയ കത്ത്് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു.
ഉദ്യോഗസ്ഥരുടെ പേരും ബ്രാക്കറ്റില്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലവും:
സി.എല്‍. സുധീര്‍ (നെടുമങ്ങാട്), ബാബു സെബാസ്റ്റ്യന്‍ (പാലാ), എ.ജെ. തോമസ് (ആര്‍.ആര്‍.എഫ്, പാണ്ടിക്കാട്), ടി.എം. വര്‍ഗീസ് (ക്രൈംബ്രാഞ്ച്, എറണാകുളം), ജില്‍സന്‍ മാത്യു (ക്രൈംബ്രാഞ്ച്, കോട്ടയം), ഉജ്ജ്വല്‍കുമാര്‍ (കന്‍േറാണ്‍മെന്‍റ്, തിരുവനന്തപുരം), ആര്‍. ബിജുകുമാര്‍ (കാട്ടാക്കട), സി.എസ്. വിനോദ് (മുല്ലപ്പെരിയാര്‍), ടി. ശ്യാംലാല്‍ (മ്യൂസിയം, തിരുവനന്തപുരം), എം. പ്രസാദ് (എസ്.സി.ആര്‍.ബി), ജെ.സി. പ്രമോദ് കൃഷ്ണന്‍ (പോത്തന്‍കോട്, തിരുവനന്തപുരം റൂറല്‍), റെജി എബ്രഹാം (അഞ്ചല്‍, കൊല്ലം), പി.എച്ച്. ഇബ്രാഹീം (കണ്‍ട്രോള്‍ റൂം, എറണാകുളം സിറ്റി), എം. ശശിധരന്‍ (റയില്‍വേ, ഷൊര്‍ണൂര്‍), എം. സജീവ് കുമാര്‍ (ക്രൈംബ്രാഞ്ച്, കോഴിക്കോട് റൂറല്‍), വി.എം. അബ്ദുല്‍ വഹാബ് (പാനൂര്‍, കണ്ണൂര്‍), പി. ബിജുരാജ് (സുല്‍ത്താന്‍ ബത്തേരി).
ഇവരെ വിജിലന്‍സില്‍ നിയമിച്ചതോടെ വിജിലന്‍സിലുണ്ടായിരുന്ന 15 സി.ഐമാരെ മാറ്റി.
കെ.എം. ചന്ദ്രലാല്‍, കെ.പി. തോംസണ്‍, കെ.വി. കൊച്ചുമോന്‍, സജാദ്, വി.ജെ. ജോഫി, ജെ. സന്തോഷ്കുമാര്‍, ടി. ജയകുമാര്‍, കെ.എസ്. വിജയന്‍, റെജികുമാര്‍, എം.എം. ജോസ്, സി.ജി. സനില്‍കുമാര്‍, എ. വിപിന്‍ദാസ്, എന്‍.ബി. ഷൈജു, കെ.കെ. വിനോദന്‍, കെ.സി. സുഭാഷ്, എ. ബാബു എന്നിവരെയാണ് വിജിലന്‍സില്‍നിന്ന് മാറ്റിയത്.
ഇവര്‍ക്ക് പുതിയ നിയമനം ലഭിക്കുംവരെ പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.