കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ മൂന്നാം മുറക്ക് വിധേയമാക്കില്ളെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. ശശിധരന്‍െറ സത്യവാങ്മൂലം. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിച്ചാലല്ലാതെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതരാനാകില്ളെന്ന് മജിസ്ട്രേറ്റ് ചേംബറില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു. തുടര്‍ന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചശേഷമാണ് പ്രതിയെ വിട്ടുകൊടുത്തത്. പ്രതിക്ക് ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ ഉണ്ടാകില്ളെന്നും ഇത്തരത്തില്‍ എന്ത് ഉണ്ടായാലും താന്‍ ഉത്തരവാദിയായിരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലത്തില്‍ ഉറപ്പുനല്‍കി. പ്രതിയെ ജിഷയുടെ വീട്ടിലത്തെിച്ചും അസമിലെ നാഗോണ്‍ ദോള്‍ഡ ഗ്രാമത്തിലത്തെിച്ചും തെളിവെടുക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തെങ്കിലും പ്രതി ജുഡീഷ്യല്‍ കസ്റ്റഡി പരിധിയില്‍തന്നെയാണ്. പ്രതിയുടെ കാര്യത്തില്‍ കോടതിക്ക് ഉത്തരവാദിത്തമുണ്ട്. ഇതുകൊണ്ടാണ് സത്യവാങ്മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ടതെന്ന് നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടി. പ്രതിയെ ബുധനാഴ്ചയോ വ്യഴാഴ്ചയോ അസമിലേക്ക് കൊണ്ടുപോയേക്കും. ഒരുപക്ഷേ, ബുധനാഴ്ച രാവിലെ ജിഷയുടെ വീട്ടിലത്തെിച്ച് തെളിവെടുക്കാനും സാധ്യതയുണ്ട്. കൊലക്ക് ഉപയോഗിച്ച കത്തിയും പ്രതി സംഭവദിവസം ധരിച്ച വസ്ത്രവും ഇനിയും പൊലീസിന് ലഭിച്ചിട്ടില്ളെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. ഇത് കണ്ടെടുക്കാനും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കാനും പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നായിരുന്നു അപേക്ഷ.
ജിഷയെ വധിച്ചതിന് ദൃക്സാക്ഷികളില്ല. ജിഷയുടെ വീട്ടില്‍നിന്ന് പ്രതി ഇറങ്ങിവരുന്നത് കണ്ട അയല്‍വാസി രേഖ അമീറിനെ തിരിച്ചറിഞ്ഞു. ഇത് ദൃക്സാക്ഷിക്ക് സമാനമായ ശക്തമായ സാക്ഷിമൊഴിയാണെന്ന് നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ സാധൂകരിക്കുന്ന മൊഴിയും തെളിവെടുപ്പും ഫലപ്രദമായാല്‍ വീണ്ടും തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടിവരില്ളെന്നും നിയമവിദഗ്ധര്‍ പറയുന്നു. എന്നാല്‍, പരേഡ് നടത്താനുള്ള സാധ്യത പൊലീസ് തള്ളിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.