കെ. ബാബുവിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുൻ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ ത്വരിതാന്വേഷണത്തിന് വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്. മുൻ സർക്കാറിന്‍റെ കാലത്ത് ബാറുകൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ നൽകിയ പരാതിയിലാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ ഉത്തരവ്. ക്രമക്കേടിൽ ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ  ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നും പരാതിയിൽ പറയുന്നു.

കെ. ബാബു മന്ത്രിയായി പ്രവർത്തിച്ച അഞ്ച് വർഷക്കാലത്തെ മുഴുവൻ നടപടികളും അന്വേഷണ വിധേയമാക്കാനാണ് തീരുമാനം. ഈ കാലയളവിൽ നടന്ന ഭേദഗതികൾ, ഉത്തരവുകൾ, നയങ്ങൾ എന്നിവയാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുക. നിലവിൽ എക്സൈസ് കമീഷണർ നൽകിക്കൊണ്ടിരുന്ന ബാർ ലൈസൻസുകൾ നിയമ ഭേദഗതിയിലൂടെ  മന്ത്രിയുടെ ഓഫിസിന്‍റെ പരിധിയിലാക്കിയത് വൻതോതിലുള്ള അഴിമതിക്ക് ഇടയാക്കിയെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.