ന്യൂഡല്‍ഹി: തമിഴ്നാടുമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ഏറ്റുമുട്ടലിനല്ല സമന്വയ മാര്‍ഗത്തിനാണ് ശ്രമിക്കുകയെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ്. എന്നാല്‍, ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്നതിനെ എതിര്‍ക്കും. അണക്കെട്ടിന്‍െറ സുരക്ഷയും മറ്റ് വിഷയങ്ങളും സംബന്ധിച്ച് തദ്ദേശവാസികള്‍ക്കും കേരള ജനതക്കൊട്ടാകെയും ആശങ്കകളുണ്ടായിരുന്നു. അണക്കെട്ടിന്‍െറ ബലക്ഷയം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞില്ല. ഇക്കാര്യമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. പുതിയ അണക്കെട്ടിന് വേണ്ടിവരുന്ന ചെലവിനെക്കുറിച്ചും ആലോചിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.