തിരുവനന്തപുരം: മദ്യനയ രൂപവത്കരണത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സത്യസന്ധമായ റഫറണ്ടത്തിന് തയാറാകുമോയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനില്‍ ലോക ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാര്‍ഥ താല്‍പരകക്ഷികളുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ കൃത്യമായ അജണ്ടയും മാര്‍ഗനിര്‍ദേശങ്ങളും തയാറാക്കി മദ്യവര്‍ജനം വേണമോ മദ്യനിരോധം വേണമോ എന്ന ഒറ്റ അജണ്ട വെച്ച് ജനഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
മദ്യലോബിയുമായി സംയുക്തമായി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് മദ്യനയ രൂപവത്കരണത്തില്‍ ജനാഭിപ്രായം തേടുമെന്ന് സര്‍ക്കാര്‍ പറയുന്നത്. മദ്യലോബിയുമായി അവിശുദ്ധബന്ധമാണ് സി.പി.എമ്മിനുള്ളത്. നിയമസഭാതെരഞ്ഞെടുപ്പ് സമയത്ത് അവര്‍ മദ്യലോബിയുമായി ധാരണയിലത്തെി ചില ഉറപ്പുകള്‍ നല്‍കി. അതുനടപ്പാക്കുന്നതിന്‍െറ ഭാഗമാണ് പുതിയ മദ്യനയത്തിന്‍െറ ശ്രമം. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആദ്യം സി.പി.എമ്മിന്‍െറ ഈ നിലപാടിനെ എതിര്‍ത്തിരുന്നു. എന്നാല്‍, പിന്നീട് സംസ്ഥാനഘടകത്തിന്‍െറ സമര്‍ദത്തിന് വഴങ്ങി യെച്ചൂരിക്ക് തീരുമാനം മാറ്റേണ്ടി വന്നു.
യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തിന് ഗുണഫലങ്ങളില്ല എന്ന വ്യാജപ്രചാരണം സി.പി.എമ്മിന്‍െറ ഭാഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാറിന്‍െറ നയപ്രഖ്യാപനവേളയില്‍ പോലും ഗവര്‍ണറെ കൊണ്ട് അത് പറയിപ്പിക്കുകയും ചെയ്തു. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തിന്‍െറ ഗുണഫലം സമൂഹത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ കൊണ്ടുതന്നെ വ്യക്തമാണ്. 2014 ഏപ്രില്‍ ഒന്ന് മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ള രണ്ടുവര്‍ഷം മദ്യവില്‍പനയില്‍ 22.11 ശതമാനത്തിന്‍െറ കുറവുണ്ടായി. ഗാര്‍ഹികപീഡനങ്ങളില്‍ 24 ശതമാനത്തിന്‍െറ കുറവുണ്ടായി. കൊലപാതകക്കേസുകളില്‍ 15 ശതമാനത്തിന്‍െറയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ 14 ശതമാനത്തിന്‍െറയും മാഫിയയുടെയും ഗുണ്ടകളുടെയും അതിക്രമങ്ങളില്‍ 41 ശതമാനത്തിന്‍െറയും കുറവുണ്ടായിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.
കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ഭാരതീപുരം ശശി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രഹാം, കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണപിള്ള, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ മര്യാപുരം ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.