ഭരണ പരിഷ്കരണ കമീഷന്‍ ചെയര്‍മാനായി നിയമിക്കുന്ന സാഹചര്യത്തില്‍, എം.എല്‍.എ പദവി വഹിക്കുന്നതുമൂലം ഉണ്ടായേക്കാവുന്ന നിയമ പ്രശ്നങ്ങളും പരിഗണിച്ചാവും നിയമനം. ആലങ്കാരിക പദവിയല്ല, സി.പി.എം സംസ്ഥാന ഘടകത്തില്‍ ഉചിതമായ പദവി വേണമെന്നാണ് വി.എസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ രൂപവത്കരിച്ച പി.ബി കമീഷന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ സാങ്കേതിക തടസ്സമുണ്ടെന്ന വാദമാണ് സംസ്ഥാന നേതൃത്വം അറിയിച്ചത്.
മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിങ്കളാഴ്ച വി.എസുമായി കൂടിയാലോചന നടത്തിയിരുന്നു. ചൊവ്വാഴ്ച ഇവിടെ എത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി രാത്രി വി.എസ് ചര്‍ച്ച നടത്തി. പി.ബി കമീഷന്‍ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ ഉടന്‍ പൂര്‍ത്തീകരിക്കാമെന്ന ഉറപ്പാണ് വി.എസിന് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.