വെള്ളാപ്പള്ളി ഭാരവാഹിത്വങ്ങള്‍ ഒഴിയണം –എസ്.എന്‍.ഡി.പി ഏകോപന സമിതി

കൊല്ലം: എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും ശ്രീനാരായണ ട്രസ്റ്റിന്‍െറയും ഭാരവാഹിത്വം ഒഴിഞ്ഞ് സ്വയം പുറത്തുപോകാന്‍ വെള്ളാപ്പള്ളി നടേശന്‍ തയാറാകണമെന്ന് എസ്.എന്‍.ഡി.പി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡിസംബറില്‍ നടക്കുന്ന എസ്.എന്‍ ട്രസ്റ്റ് റീജനല്‍ തെരഞ്ഞെടുപ്പില്‍ ഏകോപന സമിതി ഭാരവാഹികള്‍ മത്സരിക്കും. മൈക്രോഫിനാന്‍സിലൂടെ ഭാരവാഹികള്‍ കോടിക്കണക്കിന് രൂപ തിരിമറി നടത്തിയെന്ന് നടേശന്‍ പറയുന്നുണ്ട്. അവര്‍ ആരാണെന്ന് വ്യക്തമാക്കാനോ പുറത്താക്കാനോ കഴിയുന്നില്ല. 20 വര്‍ഷത്തെ ദുര്‍ഭരണം യോഗത്തെയും ട്രസ്റ്റിനെയും സര്‍വനാശത്തിന്‍െറ വക്കിലത്തെിച്ചു. സെക്രട്ടറി സ്ഥാനം ദുരുപയോഗപ്പെടുത്തി ട്രസ്റ്റിനെ കുടുംബസ്വത്താക്കി മാറ്റി. പ്രസ്ഥാനത്തെ വെള്ളാപ്പള്ളിയുടെയും കുടുംബത്തിന്‍െറയും കൈയില്‍നിന്ന് മോചിപ്പിക്കാന്‍ വേണ്ടിയുള്ള സംയുക്ത യോഗം ശനിയാഴ്ച രാവിലെ 10.30ന് കൊല്ലം സി.എസ്.ഐ ഹാളില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ട്രസ്റ്റ്, യോഗം പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഏകോപന സമിതി നേതാക്കളായ ഡി. പ്രഭ, രാജ്കുമാര്‍ ഉണ്ണി, ഡി. പുരുഷോത്തമന്‍, കടകംപള്ളി മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.