കെ.സി ജോസഫ്​ പരസ്യമായി മാപ്പു പറയണം; എങ്ങനെ വേണമെന്ന്​ മന്ത്രിക്ക്​ തീരുമാനിക്കാം – ഹൈകോടതി

കൊച്ചി: ജഡ്ജിയെ അധിക്ഷേപിച്ചതിെൻറ പേരിലുള്ള കോടതിയലക്ഷ്യ കേസിൽ  മന്ത്രി കെ.സി ജോസഫ് പരസ്യമായി മാപ്പു പറയണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു.  കേസിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് മന്ത്രി നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചു. തെറ്റ് സമ്മതിക്കുന്നുവെന്നും പശ്ചാത്തപിക്കുന്നുവെന്നുമാണ് കെ.സി ജോസഫ് സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതിയില്‍ ഫയല്‍ ചെയ്യുന്ന സത്യവാങ്മൂലം എല്ലാവരും കാണണമെന്നില്ല അതിനാൽ കോടതിയില്‍ മാപ്പ് പറഞ്ഞാല്‍ പോര.  ഫേസ്ബുക്കിലൂടെ മാപ്പു പറയാമെന്ന് മന്ത്രി അറിയിച്ചു.  മന്ത്രി മാപ്പ് പറയേണ്ടത് പൊതു ജനങ്ങളോടാണ്. മാപ്പപേക്ഷ ഏത് മാധ്യമത്തിലൂടെ നടത്തിയാലും അത് അർഥവത്താവണമെന്നും കോടതി പറഞ്ഞു.


ജഡ്ജിയെ വിമര്‍ശിച്ചതുമായ ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ.സി ജോസഫ് മാപ്പുപറഞ്ഞുകൊണ്ട് ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.  കോടതിയെ അവഹേളിക്കാൻ ഉദ്ദേശിച്ചല്ല താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നും വിവാദമായ ഉടൻ തന്നെ പോസ്‌റ്റ് പിൻവലിച്ചുവെന്നും മന്ത്രി മാപ്പപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പോരെന്നും മന്ത്രി നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മന്ത്രി ഇന്ന് കോടതിയിലെത്തിയത്. അതേസമയം, മാർച്ച് 10ന് നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന മന്ത്രിയുടെ ആവശ്യം കോടതി തള്ളി.


ഹൈകോടതി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെയാണ് ഫേസ്ബുക്കിലൂടെ മന്ത്രി പരിഹസിച്ചത്. 'ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കൻ ഓരിയിട്ടാൽ കുറ്റപ്പെടുത്താനാകുമോ'എന്ന പരാമര്‍ശമാണ് കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്. അഡ്വക്കറ്റ് ജനറലിെൻറ  ഓഫീസ് കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നടത്തിയ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു മന്ത്രി കെ.സി ജോസഫിെൻറ  പരാമര്‍ശം.  ഇത് ചൂണ്ടിക്കാട്ടി വി.ശിവൻകുട്ടി എം.എൽ.എയാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.