ഇസ് ലാമിക് സംരംഭകത്വ സെമിനാര്‍ സമാപിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ രണ്ടു ദിവസമായി നടന്ന ഇസ്ലാമിക് സംരംഭകത്വ ദേശീയ സെമിനാര്‍ സമാപിച്ചു. ഇസ്ലാമിക് ചെയറില്‍ ആരംഭിച്ച ഇസ്ലാമിക സാമ്പത്തികശാസ്ത്ര ധനകാര്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ പലിശരഹിത ധനകാര്യ സംവിധാനങ്ങള്‍ക്ക് വലിയ പ്രസക്തിയാണുള്ളതെന്നും എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള വളര്‍ച്ചയാണ് ഈ മേഖലയില്‍ വിഭാവനംചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സെമിനാര്‍ കോംപ്ളക്സില്‍ നടന്ന ചടങ്ങില്‍ ഡോ. പി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ഡോ. കെ.വി. പവിത്രന്‍, കെ.ടി. അബ്ദുറഹിമാന്‍, ഡോ. എം. ഉസ്മാന്‍, റഷീദ് അഹ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ. മുഹമ്മദ് പാറക്കല്‍ സ്വാഗതവും കെ. ഷൗക്കത്തലി നന്ദിയും പറഞ്ഞു. സര്‍വകലാശാലാ ഇസ്ലാമിക് ചെയറും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്ലാമിക് ഇക്കണോമിക്സും സംയുക്തമായാണ് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.