ഡി.വൈ.എഫ്.ഐ: എം.സ്വരാജ് സെക്രട്ടറി; എ.എൻ ഷംസീർ പ്രസിഡൻറ്

തിരൂർ : ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി എം.സ്വരാജിനെ  വീണ്ടും തെരഞ്ഞെടുത്തു. എ.എൻ ഷംസീറാണ് പ്രസിഡൻറ്‌. പി. ബിജുവിനെ ട്രഷററായും തിരൂരിൽ സമാപിച്ച 13ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. വി.പി റജീന, കെ. മണികണ്ഠൻ, പി.കെ അബ്ദുല്ല നവാസ്, നിതിൻ കണിച്ചേരി, ഐ. സാജു എന്നിവർ വൈസ് പ്രസിഡൻറുമാരും കെ. രാജേഷ്‌, ബിജു കണ്ടക്കൈ, എസ്. സതീഷ്‌, പി നിഖിൽ, കെ. പ്രേംകുമാർ എന്നിവർ ജോയിൻറ് സെക്രട്ടറിമാരുമായി.

നിലവിലെ പ്രസിഡൻറ് ടി.വി രാജേഷ്‌ എം.എൽ.എ സ്ഥാനം ഒഴിഞ്ഞു. പുതിയ പ്രസിഡൻറ് എ.എൻ ഷംസീർ തലശ്ശേരി മാടപ്പീടിക സ്വദേശിയാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ പ്രസിഡൻറ്‌, കണ്ണൂർ യൂനിവേഴ്സിറ്റി യൂനിയൻ  ചെയർമാൻ  തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മത്സരിച്ചിരുന്നു.

നിലമ്പൂർ സ്വദേശിയായ എം. സ്വരാജ് രണ്ടാം തവണയാണ് സെക്രട്ടറിയാകുന്നത്. 2005ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്നു. 2011 മുതൽ 13 വരെ  ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ആയി പ്രവർത്തിച്ചു. 1999ൽ  കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂനിയൻ ചെയർമാനായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.