പത്തനംതിട്ട: സ്വകാര്യ നഴ്സിങ് കോളജില്‍ അധ്യാപിക തട്ടം ധരിക്കുന്നതിന് വിലക്ക്. ശ്രീമഹാലക്ഷ്മി എജുക്കേഷനല്‍ സയറ്റിഫിക് ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ കീഴിലുള്ള പന്തളം അര്‍ച്ചന കോളജ് ഓഫ് നഴ്സിങ് കോളജിലാണ് സംഭവം. അധ്യാപികയായി പുതുതായി നിയമനം ലഭിച്ച പത്തനംതിട്ട സ്വദേശിനിക്കാണ് ഈ ദുരനുഭവം. നിയമനം ലഭിച്ച് ആദ്യ ദിവസം കോളജിലത്തെിയ യുവതിയോട് തലയില്‍ തട്ടമിട്ട് പഠിപ്പിക്കാന്‍ പാടില്ളെന്ന് വനിതാ പ്രിന്‍സിപ്പല്‍ വിലക്കുകയായിരുന്നത്രേ. തട്ടം ഉപേക്ഷിച്ച് പഠിപ്പിക്കാന്‍ തയാറല്ളെന്ന് അറിയിച്ച് അധ്യാപിക മടങ്ങുകയും ചെയ്തു. രണ്ടാം ദിവസവും കോളജിലത്തെിയ അധ്യാപികയോട് ഇതേ നിലപാട് തന്നെയാണ് പ്രിന്‍സിപ്പല്‍ സ്വീകരിച്ചത്. തുടര്‍ന്ന് അധ്യാപികയുടെ ബന്ധുക്കള്‍ നഴ്സിങ് കോളജ് അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും നിലപാടു മാറ്റാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ല. ഇതേതുടര്‍ന്ന് അധ്യാപിക ജോലിയില്‍നിന്ന് പിന്മാറി. കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവത്തില്‍ അതീവ ദു$ഖമുണ്ടെന്ന് യുവതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.