തിരുവനന്തപുരം: പാറ്റൂരിലെ കൈയേറ്റഭൂമി മടക്കിനല്‍കേണ്ടിവരുമെന്ന് സ്വകാര്യകെട്ടിട നിര്‍മാതാവിന് ലോകായുക്തയുടെ മുന്നറിയിപ്പ്. എത്ര ഭൂമി കൈയേറിയെന്ന് ഇപ്പോള്‍ പരാമര്‍ശിക്കുന്നില്ളെന്നും ലോകായുക്ത വ്യക്തമാക്കി.
പാറ്റൂരില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചവരെല്ലാം കൈയേറ്റം നടന്നതായി വ്യക്തമാക്കുന്നുണ്ട്.
ഫ്ളാറ്റ്നിര്‍മാണം നടക്കുന്ന ഭൂമിയില്‍ 12.79 സെന്‍റ് സര്‍ക്കാര്‍ഭൂമിയുണ്ടെന്നും ഇത് നിര്‍മാതാക്കളായ കമ്പനിയുടെ കൈവശമാണെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് ലോകായുക്തയുടെ പരാമര്‍ശം. വാദത്തിനിടെ, പാറ്റൂരില്‍ ഇപ്പോഴും നിര്‍മാണം നടക്കുന്നുണ്ടല്ളേയെന്ന ലോകായുക്തയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ അഭിഭാഷകന്‍ ഒഴിഞ്ഞുമാറി. അതേസമയം, അധികഭൂമിയുള്ള കാര്യം ഫ്ളാറ്റ് നിര്‍മാതാവിന്‍െറ അഭിഭാഷകന്‍ സമ്മതിച്ചു. ലോകായുക്ത സംവിധാനം ശക്തിപ്പെടുത്താന്‍ സര്‍ക്കാറിന് താല്‍പര്യമില്ളെന്ന് കേസ് പരിഗണിക്കവേ ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് പറഞ്ഞു.
പുതിയസര്‍ക്കാര്‍ വന്നാലും മാറ്റം പ്രതീക്ഷിക്കുന്നില്ളെന്നും അദ്ദേഹം വ്യക്തമാക്കി. അധികഭൂമി തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഉത്തരവ് പറയുന്നതിന് കേസ് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.