വിമാനത്താവളത്തില്‍ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിന്‍െറ ബോംബ് ഭീഷണി

കരിപ്പൂര്‍: വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കി മാനസികാസ്വാസ്ഥ്യമുള്ള യുവാവ്. ഞായറാഴ്ച പുലര്‍ച്ചെ നാലോടെയാണ് പള്ളിക്കല്‍ ബസാറില്‍ താമസിക്കുന്ന നല്ലളം സ്വദേശിയായ യുവാവ് ബോംബ് ഭീഷണിയുമായി കരിപ്പൂരിലത്തെിയത്. പുലര്‍ച്ചെ പൊലീസിന്‍െറ സ്റ്റിക്കര്‍ ഒട്ടിച്ച ബൈക്കിലാണ് ഇയാള്‍ വിമാനത്താവളത്തിലത്തെിയത്. സി.ഐ.എസ്.എഫ് എയ്ഡ് പോസ്റ്റിലത്തെിയ യുവാവ് ഏഴ് മണിക്കുള്ള വിമാനത്തില്‍ മാവോവാദികള്‍ ബോംബ് വെച്ചതായി സുരക്ഷാ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി വ്യക്തമായത്. ഡോക്ടറുടെ ചികിത്സ തേടിയതടക്കമുള്ള വിവരങ്ങള്‍ ബന്ധുക്കള്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇയാളെ പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചാനലുകളില്‍ രാത്രി വരുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരമായി കാണുന്നതാണ് ബോംബ് ഭീഷണി മുഴക്കാന്‍ ഇയാള്‍ക്ക് പ്രചോദനമായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.