തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റിൽ മത്സരിക്കുമെന്ന് യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ. സിറ്റിങ് സീറ്റുകൾ അതാത് കക്ഷികൾക്ക് നൽകാൻ പൊതു ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഘടകകക്ഷികളുമായി സീറ്റ് വിഭജനം സംബന്ധിച്ച ചർച്ച ഇന്ന് നടക്കാനിരിക്കെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്.
സോളാർ കമീഷനെതിരായ പരാമർശത്തിൽ തങ്കച്ചൻ ഖേദം പ്രകടപ്പിച്ചു. തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരാമർശം നടത്തിയത്. സംഭവത്തിൽ ദുഃഖമുണ്ടെന്നും കമീഷനെ വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നും തങ്കച്ചൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സോളാർ കമീഷനെതിരെ മോശം പരാമർശം നടത്തിയ തങ്കച്ചനോട് വിശദീകരണം നൽകാൻ ജസ്റ്റിസ് ശിവരാജൻ ഉത്തരവിട്ടിരുന്നു. കമീഷൻ പരിധി ലംഘിക്കുന്നു എന്നായിരുന്നു തങ്കച്ചന്‍റെ പരാമർശം. അന്വേഷണ കമീഷൻ നിയമത്തിലെ വകുപ്പ് 10 (എ) പ്രകാരം പരാമർശം കുറ്റകരമാണെന്ന് നിരീക്ഷിച്ച കമീഷൻ തങ്കച്ചനും സംസ്ഥാന സർക്കാരിനും എതിരെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.