കൊച്ചി: ഫാഷിസത്തിനെതിരെ സ്ത്രീ കൂട്ടായ്മയുമായി വെല്‍ഫെയര്‍ പാര്‍ട്ടി വനിതാവിഭാഗം ‘ഫാഷിസ്റ്റ് ഭരണകൂടത്തോട് പെണ്ണിന് പറയാനുള്ളത്’ തലക്കെട്ടില്‍ ബുധനാഴ്ച ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനവും പൊതുപരിപാടിയും നടത്തുമെന്ന് വനിതാവിഭാഗം സംസ്ഥാന കണ്‍വീനര്‍ ഇ.സി. ആയിശ, പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലപ്പുറത്ത് സംസ്ഥാന കണ്‍വീനറും എറണാകുളത്ത് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡ്വന്‍റും ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് ഉച്ചതിരിഞ്ഞ് 3.30ന് മഹാരാജാസ് കോളജ് പരിസരത്തുനിന്ന് പ്രകടനം തുടങ്ങും. തുടര്‍ന്ന്, ലാലന്‍സ് സ്ക്വയറില്‍ പൊതുസമ്മേളനം നടക്കും.
രാജ്യത്ത് അടിയന്തരാവസ്ഥയാണ് മണക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെപോലും രാജ്യദ്രോഹത്തിന് കേസെടുക്കുന്നു. ഇത്തരമൊരനുഭവം രാജ്യത്ത് മുമ്പുണ്ടായത് അടിയന്തരാവസ്ഥക്കാലത്താണ്. വിദ്യാര്‍ഥികളുടെ ചെറുത്തുനില്‍പിനും സഹനത്തിനും അമ്മമാരും സഹോദരിമാരും എന്ന നിലക്കുള്ള ശക്തമായ പിന്തുണ രേഖപ്പെടുത്താനാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
എറണാകുളത്ത് ആയിരത്തോളം പേര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ വനിതാവിഭാഗം സംസ്ഥാന സെക്രട്ടറി പ്രിയ സുനില്‍, ജില്ലാ കണ്‍വീനര്‍ ആബിദ എറണാകുള ജില്ലാ സെക്രട്ടറി നിര്‍മല ലെനിന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.