നെടുമ്പാശ്ശേരി: വിമാനത്തിന് അടുത്തത്തെി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചിറവത്തൂര്‍ എരമല്ലൂര്‍ സ്വദേശി അന്‍സലാണ് (19) സി.ഐ.എസ്.എഫിന്‍െറ പിടിയിലായത്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെയാണ് ഇയാള്‍ വിമാനത്താവളത്തിന്‍െറ കൂറ്റന്‍ മതിലില്‍ പിടിച്ചുകയറി റണ്‍വേയിലേക്ക് ചാടിയത്. പത്തടി ഉയരത്തിലുള്ള മതിലിനുമുകളില്‍ രണ്ടടി ഉയരത്തില്‍ കമ്പിവേലിയുണ്ട്. മറ്റാരുടെയെങ്കിലും സഹായം ഇയാള്‍ക്കുണ്ടായിരുന്നൊയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍, വിമാനത്തിനടുത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ മോഹിച്ചതാണെന്നാണ് യുവാവ് വെളിപ്പെടുത്തിയത്. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ ഇയാളെ ജാമ്യത്തില്‍ വിട്ടു.
വിമാനത്താവളത്തില്‍ സുരക്ഷാപാളിച്ച
നെടുമ്പാശ്ശേരി: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി സുരക്ഷ ശക്തമാക്കിയിട്ടും പട്ടാപ്പകല്‍ യുവാവ് റണ്‍വേയിലേക്ക് ചാടിക്കടന്നത് സുരക്ഷാ പാളിച്ച. ഇതേ തുടര്‍ന്ന് സി.ഐ.എസ്.എഫിന്‍െറ റണ്‍വേയ്ക്ക് ചുറ്റുമുളള സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നു. എല്ലാ ദിവസവും കൂടുതല്‍ സമയം റണ്‍വേക്ക് ചുറ്റും വാഹനങ്ങളില്‍ റോന്ത് ചുറ്റല്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.പിടിച്ചുകയറുന്നതിന് കഴിയാത്ത വിധത്തിലാണ് നിലവില്‍ റണ്‍വേ മതില്‍ നിര്‍മിച്ചിട്ടുള്ളത്. എന്നിട്ടും പത്തടിയോളം ഉയരമുള്ള മതിലില്‍ അള്ളിപ്പിടിച്ച് യുവാവ് കയറുകയായിരുന്നു. നെടുമ്പാശ്ശേരി പൊലീസിനോട് റണ്‍വേക്ക് പുറത്തുള്ള മേഖലയില്‍ ഇടയ്ക്കിടെ പട്രോളിങ്ങ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.