കൊച്ചി: തെരഞ്ഞെടുപ്പ് മണ്ണില്‍ പരിസ്ഥിതി രാഷ്ട്രീയത്തിന്‍െറ വിത്തുവിതക്കാന്‍ വിവിധ സംഘടനകള്‍. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സജീവമാക്കാനും നേട്ടമുണ്ടാക്കാനുമുള്ള ഒരുക്കത്തിലാണിവര്‍. പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണം മുന്‍ നിര്‍ത്തിയുള്ള പ്രചാരണത്തിനാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.
ഇതിന്‍െറ ഭാഗമായി കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തില്‍ കേരള പരിസ്ഥിതി ഐക്യവേദി ‘പരിസ്ഥിതി ദ്രോഹങ്ങളുടെ അഞ്ച് വര്‍ഷം(2011-16)’ എന്ന പേരില്‍ സെമിനാറും കൈപുസ്തക പ്രകാശനവും തിങ്കളാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ നടന്ന നഗ്നമായ പരിസ്ഥിതി നിയമ ലംഘനങ്ങളും അവക്കെതിരെയുള്ള പ്രതിരോധങ്ങളും നിയമ പോരാട്ടങ്ങളും ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ ഇതുസംബന്ധിച്ച കുറ്റപത്രമായിരിക്കും തയാറാക്കുക. സെമിനാറില്‍ തയ്യാറാക്കുന്ന കുറ്റപത്രം ലഘുലേഖകളായി സംസ്ഥാനത്താകെ പ്രചരിപ്പിക്കാനുമാണ് തീരുമാനം. പ്രഫ.എം.കെ. പ്രസാദ്, ഡോ. വി.എസ്.വിജയന്‍, പ്രഫ. ആര്‍.വി.ജി. മേനോന്‍ എന്നിവരും പങ്കെടുക്കും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍നിന്ന് എം.പിയെ പാര്‍ലമെന്‍റിലത്തെിച്ച ഇടത് മുന്നണി, നിയമസഭ തെരഞ്ഞെടുപ്പിലും മലയോരമേഖലയില്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ മുഖ്യപ്രചാരണായുധമാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകസഭ തെരഞ്ഞെടുപ്പ് കാലത്തെ തീവ്രതയില്ളെങ്കിലും ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ യു.ഡി.എഫ് കര്‍ഷകരോട് ആത്മാര്‍ഥത കാട്ടിയില്ളെന്ന ആരോപണമാണ് എല്‍.ഡി.എഫ് ഉന്നയിക്കുക. തീരദേശ മേഖലയില്‍ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളും തീരനിവാസികളും ഉന്നയിക്കുന്ന ആശങ്കയും തെരഞ്ഞെടുപ്പില്‍ സജീവ വിഷയമായേക്കും.
തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കണമെന്നും ഇക്കാര്യം വിവിധ മുന്നണികളെ ധരിപ്പിച്ചിട്ടുണ്ടെന്നും വരാപ്പുഴ അതിരൂപത ആര്‍ച് ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറക്കലും വ്യക്തമാക്കി. തീരദേശം പരിപാലന നിയമത്തില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവ് നല്‍കുമെന്ന് യു.ഡി.എഫ് വ്യക്തമാക്കുമ്പോള്‍ തീരദേശത്ത് താമസിക്കുന്നവരുടെയും തൊഴിലെടുക്കുന്നവരുടെയും താല്‍പര്യങ്ങള്‍ കൂടി സംരക്ഷിക്കണമെന്നും അപാകതകള്‍ പരിഹരിക്കണമെന്നുമാണ് ഇടത് മുന്നണിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.