അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ സുധീരൻ തന്നോട് പറയണം -ഉമ്മൻചാണ്ടി

തിരുവനന്തപുരം: മന്ത്രിമാർക്കെതിരെ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ വി.എം സുധീരൻ തന്നോട് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കരുണ എസ്റ്റേറ്റ് വിഷയത്തിൽ സുധീരൻ എടുത്ത നിലപാടിൽ പ്രതികരിക്കുകയായിരുന്നു ഉമ്മൻചാണ്ടി. മന്ത്രി അടൂർ പ്രകാശിന് തെറ്റ് പറ്റിയിട്ടില്ല. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളിലും തനിക്ക് വിശ്വാസമാണ്. നിയമവകുപ്പും റവന്യൂ വകുപ്പും നൽകിയ നിർദേശം അനുസരിച്ചാണ് മന്ത്രി പ്രവർത്തിച്ചത്. മന്ത്രിമാരെല്ലാം ഒത്തൊരുമയോടെയാണ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിൽ നിന്ന് കരം സ്വീകരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കെ.പി.സി.സി. പ്രസിഡൻറ് വി.എം സുധീരൻ ശക്തമായി രംഗത്തുവന്നിരുന്നു. ഉത്തരവ് പിൻവലിക്കണമെന്നായിരുന്നു സുധീരൻെറ ആവശ്യം. എന്നാൽ ഉത്തരവ് പിൻവലിക്കില്ലെന്നും ഭേദഗതി ചെയ്ത് ഇറക്കുമെന്നുമാണ് ഇന്നലെ മന്ത്രിസഭ എടുത്ത തീരുമാനം. ഇതോടെ ഉമ്മൻചാണ്ടിയും സുധീരനും തമ്മിൽ ഭിന്നത രൂക്ഷമാവുകയായിരുന്നു. കെ.പി.സി.സി യോഗത്തിൽ എ, ഐ ഗ്രൂപ്പുകൾ സുധീരനെതിരെ രംഗത്തുവരികയും ചെയ്തു. ഭേദഗതിയല്ല, പൂർണമായും ഉത്തരവ് പിൻവലിക്കണമെന്നാണ് സുധീരൻെറ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.