തലശ്ശേരി: യു.ഡി.എഫിന്‍െറ മദ്യനയത്തെ അനുകൂലിക്കുന്നുവെങ്കിലും പൂര്‍ണമായും തൃപ്തരല്ലെന്ന് തലശ്ശേരി അതിരൂപത ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. രൂപത ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍കൂടി ഒഴിവാക്കണം. ലഭ്യതയുള്ളപ്പോള്‍ ഉപഭോഗവും കൂടും. സര്‍ക്കാറിന്‍െറ മദ്യനയം കാരണം നല്ല ശതമാനം ഉപഭോഗം കുറഞ്ഞിട്ടുണ്ട്. വരുന്ന സര്‍ക്കാര്‍ ഈ നയം തുടരണമെന്നാണ് ആഗ്രഹം. സമ്പൂര്‍ണ മദ്യനിരോധം പ്രഖ്യാപിക്കുന്ന കക്ഷികളെ പിന്തുണക്കും.
മദ്യനിരോധത്തിനു വേണ്ടിയാണ് സഭ നിലകൊള്ളുന്നത്. ഈ നിലപാട ് ഏതു കക്ഷിയോടും തുറന്നുപറയും. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വെള്ളംചേര്‍ക്കാതെ രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ടുപോകണമെന്ന് ആര്‍ച് ബിഷപ് ആവശ്യപ്പെട്ടു. മദ്യനയവും അഴിമതിയും തമ്മില്‍ ബന്ധമില്ലെന്നും ഏത് അഴിമതിയും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്‍റ് ഫാ. തോമസ് തൈത്തോട്ടം, അതിരൂപത ചാന്‍സലര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.