മണിയുടെ ഔട്ട്ഹൗസിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് കുപ്പി കണ്ടെത്തി

തൃശൂർ: നടൻ കലാഭവൻ മണിയുടെ ഔട്ട് ഹൗസിലെ സെപ്ടിക് ടാങ്കിൽ നിന്ന് കുപ്പി കണ്ടെത്തി. പൊലീസ് സംഘം ഔട്ട് ഹൗസിൽ നടത്തിയ പരിശോധനയിലാണ് കുപ്പി കണ്ടെത്തിയത്. മണിയുടെ ആന്തരാവയങ്ങളുടെ രാസ പരിശോധനാ ഫലത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനാൽ കീടനാശിനിയുടെ കുപ്പിയോണോ ഇതെന്ന് പരിശോധിച്ച് വരികയാണ്.

അതേസമയം, പാഡിയിൽ കീടനാശിനി സൂക്ഷിക്കുന്ന പതിവില്ലെന്ന് മണിയുടെ മാനേജർ ജോബി പ്രതികരിച്ചു. ജാതിത്തോട്ടമായതിനാൽ വളപ്രയോഗവും നടത്താറില്ല. കീടനാശിനി എങ്ങനെ അവിടെയെത്തി എന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതിനിടെ നടൻമാരായ ജാഫർ ഇടുക്കിയേയും സാബുവിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.