മണിയുടെ മരണം വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണ സംഘത്തലവന്‍

തൃശൂര്‍: മണിയുടെ മരണം സംബന്ധിച്ച് എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജന്‍. അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നത് ശരിയല്ളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഉച്ചയോടെ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഉള്ള സംഘം മണിയുടെ വീടിനടുള്ള പാഡിയില്‍ എത്തി പരിശോധന നടത്തി.

മണിയുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രാഥമിക റിപോര്‍ട്ടില്‍ മണിക്ക് ഗുരുതര കരള്‍ രോഗമാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍  നടത്തിയ പരിശോധനയില്‍ ആണ് കീടനാശിനിയുടെ അംശം കണ്ടത്തെിയത്. ഈ സാഹചര്യത്തിലാണ് വിശദ റിപോര്‍ട്ട് തയ്യാറാക്കാന്‍ കുടുതല്‍ സമയം ഫോറന്‍സിക് സംഘം ആവശ്യപ്പെട്ടത്.

അതേമസയം, മണിയുടെ മരണം സംബന്ധിച്ച് പുതിയ ചില സൂചനകള്‍ പുറത്തുവന്നു. മണിയുടെ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കൂടി അന്വേഷണോദ്യോഗസ്ഥര്‍ കടക്കുന്നതായാണ് വിവരം. സ്റ്റേജ് ഷോകളില്‍ നിന്നായി മണിക്ക് കിട്ടിക്കൊണ്ടിരുന്ന പണം എവിടേക്ക് പോയതെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്‍റെ പരിധിയിലേക്ക് കൊണ്ടുവരും. മണിയോടൊപ്പം എപ്പോഴുമുണ്ടായിരുന്ന സഹായികളുടെയും ബന്ധുക്കളില്‍ ചിലരുടെയും അടുത്തുനിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയേക്കാമെന്ന് പൊലീസ് കരുതുന്നു. 
മണി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ളെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമുള്ള സഹോദരന്‍ രാമകൃഷ്ണന്‍റെ ആരോപണത്തിന്‍റെയും മാധ്യമങ്ങളിലൂടെ ഉന്നയിച്ച സംശയങ്ങളുടെയും അിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. മണിയുമായും മണിയുടെ ഇടപാടുകളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഭാര്യയുടെ ബന്ധുവിനെ ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ കിട്ടിയേക്കാമെന്നാണ് അന്വേഷണ സംഘം കുരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.