തിരുവനന്തപുരം: വിജിലന്‍സിനെ വിവരാവകാശ നിയമത്തില്‍നിന്ന് ഒഴിവാക്കി അടുത്തിടെ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം ചൊവ്വാഴ്ച മന്ത്രിസഭാ യോഗം പരിശോധിക്കും. ഇതിനായി ഉദ്യോഗസ്ഥരില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തിങ്കളാഴ്ചത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇതിനായി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു. മന്ത്രിസഭായോഗത്തില്‍ മുഴുവന്‍ മന്ത്രിമാരും ഇല്ലാതിരുന്നതിനാല്‍ തീരുമാനം ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം വിവരാവകാശ നിയമത്തില്‍നിന്ന് എടുത്തുകളഞ്ഞുവെന്നാണ് പുതിയ ഉത്തരവിനെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നത്. ഉന്നതര്‍ക്കെതിരെ പരാതിപ്പെടുന്നവര്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളാണ് നിര്‍ദേശിച്ചതെന്നും എന്നാല്‍, ഇതുസംബന്ധിച്ച് തെറ്റായ വ്യാഖ്യാനമാണ് പുറത്തുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണത്തിന് സഹായിക്കുന്നവരുടെ വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമാക്കാന്‍ സംവിധാനം വേണം. ഇക്കാര്യങ്ങള്‍ ഉദ്ദേശിച്ച് നല്ല ഉദ്ദേശ്യത്തോടെയാണ് വിജ്ഞാപനം ഇറക്കിയത്. 2009ല്‍ ഇടത് സര്‍ക്കാറിന്‍െറ കാലത്താണ് ഇതിന് വിജിലന്‍സ് ഡയറക്ടര്‍ കത്തയച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.