സി.ബി.ഐ അന്വേഷണം: സരിതയുടെ ഹരജിയില്‍ സര്‍ക്കാറിന്‍െറ വിശദീകരണം തേടി

കൊച്ചി: സോളാര്‍ കേസില്‍ സി.ബി.ഐയുടെ തുടരന്വേഷണം ആവശ്യപ്പെട്ട് സരിത എസ്. നായര്‍ നല്‍കിയ ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്‍െറ വിശദീകരണം തേടി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ് കിട്ടിയതിനാലാണ് പത്തനംതിട്ട സ്വദേശി ശ്രീധരന്‍ നായര്‍ അടക്കമുള്ളവര്‍ സോളാര്‍ പദ്ധതിയില്‍ പണം മുടക്കിയതെന്നും ഇക്കാര്യമുള്‍പ്പെടെ അന്വേഷണവിധേയമാക്കിയിട്ടില്ളെന്നും ചൂണ്ടിക്കാട്ടി സരിത നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്.
മുഖ്യമന്ത്രി വാക്കുപാലിക്കാതെ വഞ്ചിക്കുകയാണ് ചെയ്തത്.  മുഖ്യമന്ത്രിക്കെതിരെയോ മന്ത്രിമാര്‍ക്കെതിരെയോ സംസ്ഥാനത്തെ ഏജന്‍സി നടത്തുന്ന അന്വേഷണം ഫലപ്രദമാകില്ളെന്നതിനാല്‍ സി.ബി.ഐക്ക് തുടരന്വേഷണം വിടണമെന്നാണ്  ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.