സുധീരന്‍െറ കാറിന്‍െറ ചില്ല് ബൈക്കിലത്തെിയ സംഘം തകര്‍ത്തു

പാറശ്ശാല: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ കാറിന്‍െറ ചില്ല് ബൈക്കിലത്തെിയ രണ്ടംഗസംഘം എറിഞ്ഞ് തകര്‍ത്തു. ഇന്നലെ രാത്രി ഏഴോടെ ഉച്ചക്കടക്ക് സമീപമായിരുന്നു സംഭവം. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസ് ഉദ്ഘാടനത്തിനത്തെിയതായിരുന്നു സുധീരന്‍. സുധീരനെ ഇറക്കി വാഹനം തിരിക്കാനായി പൊഴിയൂര്‍ റോഡിലേക്ക് പോയി മടങ്ങവേ ബൈക്കിലത്തെിയ രണ്ടംഗസംഘം കാര്‍ തടഞ്ഞ് കല്ളെറിയുകയായിരുന്നു. 
കാറിന്‍െറ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ഉദ്ഘാടനത്തിന് വരവേ പൂവാറിന് സമീപം വെച്ച് ഓവര്‍ടേക്ക് ചെയ്തതിനെചൊല്ലി ബൈക്കിലത്തെിയ രണ്ടുപേര്‍ കാറിന്‍െറ ഡ്രൈവറെ അസഭ്യം പറഞ്ഞിരുന്നു. ഇവരാണ് പിന്തുടര്‍ന്നത്തെി കല്ളെറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. കെ.പി.സി.സി പ്രസിഡന്‍റിന് വേണ്ടത്ര പൊലീസ് സുരക്ഷ ഒരുക്കിയില്ളെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തത്തെിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒടുവില്‍ മുതിര്‍ന്ന നേതാക്കളത്തെിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച്  പ്രവര്‍ത്തകര്‍ ഊരമ്പ്-പൂവാര്‍ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. ഉദ്ഘാടനശേഷം ഇതേ കാറില്‍ സുധീരന്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി രമേശ് ചെന്നിത്തല റൂറല്‍ എസ്.പിയെ ചുമതലപ്പെടുത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.