എം.എം. മണിക്ക് വക്കീല്‍ നോട്ടീസ്

ചെറുതോണി: പ്രസംഗത്തിലൂടെ വ്യക്തിപരമായി തന്നെ ആക്ഷേപിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തതിനെതിരെ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിക്ക് ഇടുക്കി എസ്.ഐ കെ.വി. ഗോപിനാഥന്‍ വക്കീല്‍ നോട്ടീസയച്ചു. ഹൈകോടതി അഭിഭാഷകനായ ഡെന്നീസണ്‍ കോമത്ത് മുഖേനയാണ് നോട്ടീസയച്ചത്. എന്‍ജിനീയറിങ് കോളജില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചെറുതോണി ടൗണില്‍ സി.പി.എം നടത്തിയ പ്രതിഷേധ യോഗത്തില്‍  മണി ആക്ഷേപിച്ചെന്നാണ് പരാതി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.