കൊച്ചി: മുനമ്പം ഭൂമിപ്രശ്‌നം നിയമ വ്യവഹാരങ്ങളിലൂടെയല്ലാതെ മാനുഷിക പരിഗണന നൽകി അടിയന്തിരമായി പരിഹരിക്കണമെന്ന് ഫോറം ഫോര്‍ ഡെമോക്രസി ആൻഡ് കമ്മ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനെടുക്കുന്ന കാലതാമസം രാജ്യത്തെ മതമൈത്രിയെ തകര്‍ത്ത് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കാണ് സഹായകമാകുന്നത്.
ഭൂമി അന്യായമായി കൈവശം വെച്ച വന്‍കിടക്കാര്‍ക്കെതിരെ നിയമ നടപടികളുള്‍പ്പെടെ ആവശ്യമാണ്. എന്നാല്‍, ഭൂമി വിലകൊടുത്ത് വാങ്ങി തലമുറകളായി താമസിക്കുന്ന സാധാരണക്കാരുടെ അവകാശം സംരക്ഷിക്കപ്പെടണം. മതമൈത്രി സംരക്ഷിച്ച് മുന്നോട്ട് പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സാധാരണക്കാരുടെ ന്യായമായ ഭൂമിയിന്‍മേലുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും കുടിയൊഴിപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങരുതെന്നും മുസ്‍ലിം സംഘടനകള്‍ ഉള്‍പ്പെടെ സര്‍ക്കാരിനോട് വ്യക്തമാക്കിയിരിക്കെ, മതസൗഹാർദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കക്ഷികള്‍ക്ക് ഇനിയും അവസരം നല്‍കാതെ ഉഭയകക്ഷി ചർച്ചകളിലൂടെ സമവായത്തിലെത്തി തീരുമാനം കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും എഫ്.ഡി.സി.എ ചെയര്‍മാന്‍ പ്രഫ. കെ. അരവിന്ദാക്ഷന്‍ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.