മലപ്പുറം: കൂട്ടുകാരെല്ലാം ഓടിക്കളിച്ച് തിമിർക്കുമ്പോൾ ഷാമിൽ മോന് അതെല്ലാം നോക്കി നിൽക്കാനെ വിധിയുള്ളു. അവരുടെ കൂടെ നടക്കാനും കളിക്കാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല. എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) രോഗം ബാധിച്ച് തന്റെ ശരീരത്തിന് അവരോടൊപ്പം എത്തിപ്പെടാനുള്ള ശേഷിയില്ലാഞ്ഞിട്ടാണ്. എന്നാലും വീൽചെയറിലിരുന്ന് തന്റെ കൈകൾ ചലിപ്പിക്കാൻ അവന് പ്രയാസമുണ്ടായിരുന്നില്ല. പക്ഷേ വിധി വീണ്ടും അവനെ തളർത്തുകയാണ്. എസ്.എം.എ രോഗത്തിന്റെ ഭാഗമായി ഇപ്പോൾ കൈകൾപോലും ഉയർത്താനാവാത്ത സ്ഥിതിയാണ്.
കൊണ്ടോട്ടി മുതുവല്ലൂർ മുതു പറമ്പ് സ്വദേശി പാമ്പോടൻ സൈനുദ്ധീന്റെ മകനായ ഷാമിലിന്റെ ആരോഗ്യ നില ഓരോ ദിവസം കഴിയുംതോറും മോശമായിക്കൊണ്ടിരിക്കുകയാണ്. എത്രയുംപ്പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയാലെ കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയൂവെന്ന് ചികിത്സിക്കുന്ന തിരുവനന്തപുരം എസ്.എ.ടി ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർ പറഞ്ഞത്.
ചുരുങ്ങിയത് നാല് വർഷം തുടർച്ചയായി മെഡിസിൻ നൽകേണ്ടതുണ്ട്. ഒരു വർഷത്തെ മെഡിസിന് 75 ലക്ഷം രൂപ വിലവരുന്നുണ്ട്. ചികിത്സക്ക് മൊത്തം മൂന്ന് കോടി രൂപയിലധികം ചിലവ് വരും. ഈ അവസ്ഥയിൽ ഷാമിലിന്റെ ചികിത്സക്കായി സുമനസുകുടെ സഹായം കാത്തിരിക്കുകയാണ് കുടുംബം. ഷാമിലിന്റെ ചികിത്സക്ക് വേണ്ടി ടി.വി. ഇബ്രാഹിം എം.എം.എൽയുടെ നേതൃത്വത്തിൻ യോഗം ചേർന്ന് ‘മുഹമ്മദ് ഷാമിൽ ചികിത്സാ സഹായ സമിതി’ എന്ന പേരിൽ ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ഷാമിൽ അരക്ക് താഴെ ബലക്ഷയം വന്ന് സ്വന്തമായി നടക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണെന്നും ഓരോ ദിവസം കഴിയുംതോറും ആരോഗ്യനില മോശമാവുകയാണെന്നും ചികിത്സ സഹായ സമിതി മലപ്പുറത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ടി.വി. ഇബ്രാഹീം എം.എൽ.എ പറഞ്ഞു.
പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ എന്നും മുന്നിൽ നിൽക്കുന്ന സുമനസുകളായ മലയാളികളുടെയും പ്രവാസി സുഹൃത്തുക്കളിലുമാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷയെന്ന് സഹായസമിതി ചെയർമാനായ അഡ്വ. ഷമീർ കുന്ദമംഗലം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സഹായസമിതി മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബുരാജ്, ടി. അബ്ദുൽ അസീസ് (ആക്ടിങ് ചെയർമാൻ), ടി. മുഹമ്മദലി (കൺവീനർ), എം.പി അബ്ദുൽ അസീസ്, എ.പി. കുഞ്ഞാൻ, കബീർ മുതുപറമ്പ്, സി. സുബ്രഹമണ്ണ്യൻ, അസ്ലം ഷേർ ഖാൻ, സക്കീർ ഹുസൈൻ എന്നിവരും പങ്കെടുത്തു.
കുട്ടിയുടെ മാതാവിന്റെ പേരിലും ചികിത്സ കമ്മിറ്റിയുടെ പേരിലുമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ചികിത്സാ ഫണ്ടിന്റെ സുതാര്യതക്ക് വേണ്ടി അഡ്വ. ഷമീർ കുന്ദമംഗലം ചെയർമാനായ ‘ASK CARE foundation’ എന്ന പേരിൽ നിർമിച്ച ആപ്പ് വഴിയോ രക്ഷിതാക്കളുടെ അക്കൗണ്ടുകൾ വഴിയും സഹായം കൈമാറാം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: JASIRA CP, A/C NO: 25150100001878, IFSC: FDRL0002515, FEDERAL BANK, KIZHISSERI BRANCH. ഗൂഗിൾപേ, ഫോൺപേ നമ്പർ: 9745167460, 9744167460. ആപ്പ് വഴി പണമടക്കാൻ: ASK CARE APP.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.