പീഡാനുഭവത്തിൻെറ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി

തിരുവനന്തപുരം: യേശുവിൻെറ പീഡാനുഭവത്തിൻെറയും കുരിശുമരണത്തിൻെറയും സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ വിവിധ ചടങ്ങുകളും പ്രാർഥനകളും നടക്കും. ക്രിസ്തുവിൻെറ പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശാരോഹണം.

പീഡാനുഭവ വായന, കുർബാന സ്വീകരണം, കുരിശിൻറ വഴി, പരിഹാര പ്രദക്ഷിണം എന്നിവയാണ് സുപ്രധാന ചടങ്ങുകൾ. രാവിലെ തന്നെ ദേവാലയങ്ങളിൽ ചടങ്ങുകൾ ആരംഭിച്ചു. വത്തിക്കാനിൽ ശുശ്രൂശകൾക്ക് ഫ്രാൻസിസ് മാർപ്പാപ്പ നേതൃത്വം നൽകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.