മണിയുടെ മരണം: തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ല -ഡി.ജി.പി

ചാലക്കുടി: നടൻ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്ന് ഡി.ജി.പി ടി.പി സെൻകുമാർ. എല്ലാ വശവും വിശദമായി പരിശോധിക്കും. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നിഗമനത്തിലെത്തുമെന്നും അദ്ദേഹം ചാലക്കുടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനഫലം വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കുമെന്നും സെൻകുമാർ പറഞ്ഞു.

രാവിലെ ചാലക്കുടി ഡി.വൈ.എസ്.പി ഒാഫീസിലെത്തിയ ഡി.ജി.പി  അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയിൽ തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്ത് കുമാർ, ക്രൈംബ്രാഞ്ച് എസ്.പി. എൻ. ഉണ്ണിരാജന്‍‍, ഡി.വൈ.എസ്.പി കെ.എസ്. സുദർശനൻ എന്നിവർ പങ്കെടുത്തു. ശേഷം മണിയുടെ പാഡി ഹൗസ് സന്ദർശിച്ച ശേഷമാണ് ഡി.ജി.പി മടങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.