കണ്ണൂര്‍: പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ ഇരുനില വീട്ടിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫോറന്‍സിക് വിദഗ്ധരത്തെി.സംഭവത്തില്‍ അറസ്റ്റിലായ പ്രതി അനൂപിനെ ഏപ്രില്‍ എട്ടുവരെ കോടതി റിമാന്‍ഡ് ചെയ്തു.ശനിയാഴ്ച രാവിലെയാണ് ഫോറന്‍സിക് അസിസ്റ്റന്‍റ് ഡയറക്ടര്‍ സച്ചിദാനന്ദന്‍െറ നേതൃത്വത്തിലുള്ള സംഘം അനൂപ് വാടക്ക് താമസിച്ച വീട്ടിലത്തെി പരിശോധന നടത്തിയത്.ഈ വീട്ടില്‍നിന്നും പരിസരത്തുനിന്നും ഫോറന്‍സിക് വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് വ്യക്തമാവുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി 11.45ഓടെയാണ് നാടിനെ ഞെട്ടിച്ച് ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടനം നടന്ന വീട് പൂര്‍ണമായും തകര്‍ന്നപ്പോള്‍, സമീപ പ്രദേശങ്ങളിലെ 45ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായുമാണ് തകര്‍ന്നത്. കേസിലെ മുഖ്യപ്രതി പന്നേന്‍പാറ ചാക്കാട്ട് പീടിക സ്വദേശി അനൂപിനെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃത പടക്കനിര്‍മാണവുമായി ബന്ധപ്പെട്ട് 2009ലും 2013ലും ഇയാളെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.2014ലാണ് രാജേന്ദ്രനഗര്‍ കോളനിയിലെ വീട് വാടകക്കെടുത്ത് പടക്കനിര്‍മാണം ആരംഭിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.അനൂപും ഭാര്യയെന്ന് പറയുന്ന റാഹിലയും രണ്ടു കുട്ടികളുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. സ്ഫോടനത്തില്‍ 45 ശതമാനത്തോളം പൊള്ളലേറ്റ റാഹിലയുടെ മകള്‍ ഹിബ (14) പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.