പത്തനംതിട്ട: ആര് മുഖ്യമന്ത്രിയാകണം എന്നത് സംബന്ധിച്ച് അഭിപ്രായം പറയാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് രമേശ് ചെന്നിത്തല. താൻ ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ലെന്നും ജനങ്ങൾക്ക് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നേതാവാണ് രമേശ് ചെന്നിത്തലയെന്ന് സ്വകാര്യ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിനിടെ വെള്ളാപ്പള്ളി നടേശൻ സൂചിപ്പിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. കഴിഞ്ഞ നാല് വർഷമായി തനിക്ക് ഒരു സ്ഥാനവുമില്ല. രമേശ് ചെന്നിത്തലക്ക് ഒരു സ്ഥാനവും വേണമെന്നില്ല. നാളെയും ഇതുപോലെ തന്നെ തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
എൻ.എസ്.എസിന്റെ പരിപാടിയിൽ അഭിമാനത്തോടെ പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. അവരുടെ പരിപാടിയിലേക്ക് ആരെ വിളിക്കണം എന്ന് തീരുമാനിക്കുന്നത് അവരുടെ നേതൃത്വമാണ്. എൻ.എസ്.എസ് അവരുടെ പരിപാടിയിലേക്ക് വിളിച്ചു. അഭിമാനപൂർവം ആ പരിപാടിയിൽ പങ്കെടുക്കും. എല്ലാ സമുദായങ്ങളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. കെ.പി.സി.സി പ്രസിഡന്റ് ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും എല്ലാ മത സംഘടനകളും ആയി നല്ല ബന്ധമായിരുന്നു. ആ സമീപനം തന്നെ ഇനിയും തുടരും. പുതുവത്സരാഘോഷം പത്തനംതിട്ട തിരുവല്ലയിൽ പട്ടികജാതി വിഭാഗക്കാർക്ക് ഒപ്പം ആയിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.