ആര്‍.എസ്.പി മൂന്ന് സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മൂന്ന് സിറ്റിങ് സീറ്റുകളില്‍ ആര്‍.എസ്.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബിജോണും ഇരവിപുരത്ത് എ.എ. അസീസും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാനസമിതി യോഗങ്ങളിലാണ് തീരുമാനമുണ്ടായത്. പാര്‍ട്ടി വിട്ട കോവൂര്‍ കുഞ്ഞുമോന്‍െറ ബന്ധുവാണ് ഉല്ലാസ്. പാര്‍ട്ടിയോട് കൊടിയ വഞ്ചനകാട്ടിയ കോവൂര്‍ കുഞ്ഞുമോനെ തോല്‍പിക്കുകയാണ് ലക്ഷ്യമെന്ന് അസീസ് പറഞ്ഞു.
സീറ്റുവിഭജനം സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വവുമായി ചര്‍ച്ച തുടരും. എട്ടുസീറ്റാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. ഉഭയകക്ഷിചര്‍ച്ചയില്‍ അഞ്ചെണ്ണം നല്‍കാമെന്ന്അറിയിച്ചു. ആറ് വേണമെന്നാണ് പാര്‍ട്ടി നിലപാടെന്നും അസീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.