ന്യൂഡൽഹി : കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ നിർണയിക്കുന്നതിന്‍റെ ഭാഗമായുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ഇന്ന് വൈകുന്നേരം ഡൽഹിയിൽ. രാത്രി എട്ടിന് ചേരുന്ന യോഗത്തിൽ കമ്മിറ്റി അംഗങ്ങളായ മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക്, അജയ് മാക്കൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരൻ, കെ.മുരളിധരൻ, ആര്യാടൻ മുഹമ്മദ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുക്കും.
കെ.പി.സി.സി നൽകിയ സാധ്യതാ പട്ടിക പരിശോധിച്ച് അന്തിമ ലിസ്റ്റ് തയ്യാറാക്കി ഹൈകമാന്‍റിനു സമർപ്പിക്കേണ്ട ചുമതലയാണ് സ്ക്രീനിംഗ് കമ്മിറ്റിയുടേത്. കോൺഗ്രസ് മത്സരിക്കുന്ന ഭൂരിഭാഗം സീറ്റുകളിലും ഒന്നിലേറെ സ്ഥാനാർഥികളുടെ പേരുണ്ട്. മുതിർന്ന നേതാക്കന്മാരുടെ മണ്ഡലത്തിൽ വരെ മുൻപില്ലാത്ത വിധം ചില പേരുകൾ പരിഗണനക്കായി നിർദേശിച്ചിട്ടുണ്ട്.
സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചവർ സീറ്റ് ഉറപ്പിക്കാൻ ഡൽഹിയിൽ കാലേകൂട്ടി എത്തിയിട്ടുണ്ട്. കേരള ഹൗസ് ജനനിബിഡമാണ്. സ്ക്രീനിംഗ് കമ്മിറ്റി നൽകുന്ന ലിസ്റ്റ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ ആന്റണി, ഗുലാം നബി ആസാദ് തുടങ്ങിയവരടങ്ങുന്ന പാർലിമെന്ററി ബോർഡ് പരിശോധിച്ച് സ്ഥാനാർഥി നിർണയം പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.