അവിശുദ്ധ കൂട്ടുകെട്ടിന് മറയിടാന്‍ ബി.ജെ.പി-ബി.ഡി.ജെ.എസുമായി സംഖ്യം: കോടിയേരി

കഴക്കൂട്ടം: അവിശുദ്ധ കൂട്ടുകെട്ടിന് മറയിടാനാണ് ബി.ജെ.പി-ബി.ഡി.ജെ.എസുമായി സംഖ്യം കൂടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിനെ തകര്‍ക്കാന്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ്-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമം നടത്തുന്നതായും കോടിയേരി അഭിപ്രായപ്പെട്ടു.

തിരുവന്തപുരത്ത് രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ട് സീറ്റുകളില്‍ ബി.ജെ.പിയും തമ്മില്‍ ധാരണയായതായും കോടിയേരി ആരോപിച്ചു. ഗോള്‍വാക്കര്‍ ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.