പാലായിൽ മാണി സി. കാപ്പൻ എൽ.ഡി.എഫ് സ്ഥാനാർഥി

കോട്ടയം: പാലായിൽ കെ.എം മാണിക്കെതിരെ മാണി സി. കാപ്പനെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കാൻ വീണ്ടും എൻ.സി.പി തീരുമാനം. സിറ്റിങ് എം.എൽ.എമാരായ എ.കെ ശശീന്ദ്രൻ കോഴിക്കോട് ജില്ലയിലെ എലത്തൂരിലും തോമസ് ചാണ്ടി ആലപ്പുഴയിലെ കുട്ടനാട്ടിലും മത്സരിക്കും. എൻ.എ മുഹമ്മദ് കുട്ടി കോട്ടക്കൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാറാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

2006ലും 2011ലും കെ. എം മാണിക്കെതിരെ മാണി സി. കാപ്പനായിരുന്നു മത്സരിച്ചത്. 2006ൽ 7500 വോട്ടിന് പരാജയപ്പെട്ടപ്പോൾ 2011ൽ മാണിയുടെ ഭൂരിപക്ഷം 5277 ആയി കുറക്കാൻ സാധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.