ഓണ്‍ലൈന്‍ തട്ടിപ്പ്: നൈജീരിയന്‍ സംഘം വെട്ടിച്ചത് കോടികള്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസ് പിടികൂടിയ നൈജീരിയന്‍ സംഘം സംസ്ഥാനത്ത് കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന് പൊലീസ്. തലസ്ഥാനത്ത് നിന്നുമാത്രം രണ്ടരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായും അന്വേഷണസംഘം പറയുന്നു. ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ മലയിന്‍കീഴ് സ്വദേശിയില്‍നിന്ന് 30 ലക്ഷം രൂപ തട്ടിയ കേസിലാണ് നൈജീരിയക്കാരായ ചാള്‍സ് ചുക്വാഡി (39), വിക്ടര്‍ ഒസന്തു (41), ഒബിയാജുല (46) എന്നിവര്‍ പിടിയിലായത്.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് സമാനസ്വഭാവമുള്ള തട്ടിപ്പുകളുടെ ചുരുള്‍ അഴിഞ്ഞത്. കഴക്കൂട്ടം സ്വദേശിയായ യുവാവില്‍നിന്ന് രണ്ടുകോടിയോളം തട്ടിച്ചതായി പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ല. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പിനിരയായവരെ കണ്ടത്തൊനുള്ള നീക്കത്തിലാണ് പൊലീസ്. ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ സംഘടിപ്പിച്ച് ഇവര്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്ന സംഘം അവരെ ഫോണില്‍ ബന്ധപ്പെടും. യു.എസ് സിം കാര്‍ഡുകള്‍ ഉപയോഗിച്ച് അമേരിക്കയില്‍ നിന്നെന്ന വ്യാജേനയാണ് ബന്ധപ്പെടുന്നത്.

ഓണ്‍ലൈന്‍ ഇടപാട് നടത്തിയ താങ്കള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സമ്മാനത്തുക കൈമാറാന്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കണമെന്നുമാണ് ആദ്യം പറയുക. തുടര്‍ന്ന്, തുക കൈമാറാന്‍ ഇന്ത്യന്‍ അധികൃതര്‍ അനുവദിക്കുന്നില്ളെന്നും ഇന്ത്യയിലെ തങ്ങളുടെ പ്രതിനിധി താങ്കളെ ബന്ധപ്പെടുമെന്നും അറിയിച്ച് ‘അമേരിക്കന്‍ കോള്‍’ അവസാനിപ്പിക്കും. തുടര്‍ന്ന് ഡല്‍ഹിയില്‍നിന്നും മറ്റും ഫോണില്‍ ബന്ധപ്പെട്ട് സമ്മാനത്തുക കൈമാറാനുള്ള പ്രോസസിങ് ചാര്‍ജ് ആവശ്യപ്പെടും. ഇങ്ങനെ ലക്ഷങ്ങളാണ് പല തവണയായി ഇവര്‍ തട്ടിയെടുക്കുന്നത്.

ഇതിനായി ഇവര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ നല്‍കുകയാണ് പതിവ്. ആഴ്ചകള്‍ കഴിയുമ്പോഴാകും തങ്ങള്‍ തട്ടിപ്പിനിരയായ വിവരം ഉപഭോക്താവ് അറിയുക. പലരും മാനഹാനി ഭയന്ന് തട്ടിപ്പ് വിവരം പുറത്തുപറയാറില്ല. ഇത് മുതലെടുത്ത് സംഘം തട്ടിപ്പ് തുടരും. ചൊവ്വാഴ്ച രാത്രി വിമാനമാര്‍ഗം തിരുവനന്തപുരത്തത്തെിച്ച പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 

ജാഗ്രത പാലിക്കണമെന്ന് ഡി.ജി.പി

വ്യാജ സന്ദേശങ്ങളയച്ച് പണം അപഹരിക്കുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ലോട്ടറിയടിച്ചെന്നോ മൊബൈല്‍ നമ്പറിന് സമ്മാനം ലഭിച്ചെന്നോ ആയിരിക്കും ചില തട്ടിപ്പ് സന്ദേശങ്ങള്‍. ഏതെങ്കിലും സുഹൃത്തിന്‍െറ ഇ-മെയിലില്‍നിന്ന് അയാളുടെ പണവും സാധനങ്ങളും ഏതെങ്കിലും രാജ്യത്തുവെച്ച് മോഷണംപോയെന്നും മറ്റുമുള്ള സന്ദേശങ്ങളും തട്ടിപ്പുകാര്‍ അയക്കാറുണ്ട്.
ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണം. ദുരൂഹത കണ്ടത്തെിയാല്‍ പൊലീസിന് വിവരം കൈമാറണമെന്നും ഡി.ജി.പി അഭ്യര്‍ഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.