കോട്ടയം: മോഷ്ടാവെന്ന് സംശയിച്ച് ഒരുസംഘമാളുകള്‍ കെട്ടിയിട്ടു മര്‍ദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം കണ്ടറ വില്ളേജില്‍ താമസിക്കുന്ന കൈലാസ് ജ്യോതി ബെഹ്റയാണ് (30) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12നും ഒന്നിനുമിടയില്‍ കുറിച്ചി മലകുന്നം ചിറവുംമുട്ടം ക്ഷേത്രത്തിന് സമീപമാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അസമിലെ ദിബ്രുഗഢുവില്‍നിന്ന് സുഹൃത്തുക്കളായ രൂപം ഗോഖോയ്, ഗോകുല്‍ ഗോഖോയ് എന്നിവര്‍ക്കൊപ്പമാണ് ബുധനാഴ്ച പുലര്‍ച്ചെ കൈലാസ് കോട്ടയം റെയില്‍വേ സ്റ്റേഷനിലത്തെിയത്. കോട്ടയത്തുനിന്ന് മൂവരും പൂവന്‍തുരുത്ത് ഇന്‍ഡസ്ട്രിയല്‍ മേഖലയിലത്തെി. പൂവന്‍തുരുത്തിലത്തെിയതോടെ കൂട്ടുകാരില്‍നിന്ന് കൈലാസ് വേര്‍പിരിഞ്ഞു. അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടെ ഇയാളെ മോഷ്ടാവാണെന്നു തെറ്റിദ്ധരിച്ച നാട്ടുകാരില്‍ ചിലര്‍ മര്‍ദിച്ചു. ചിറവംമുട്ടം ഭാഗത്തത്തെിയപ്പോള്‍ കല്ളെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മടങ്ങാന്‍ കൂട്ടാക്കിയില്ല.
സംഘം ചേര്‍ന്ന ആള്‍ക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കൈലാസ് സമീപത്തെ വീടിന്‍െറ കുളിമുറിയിലേക്ക് ഓടിക്കയറി. ഇവിടെ നിന്ന് കൈലാസിനെ പിടികൂടി കാലുകള്‍ കൂട്ടിക്കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോള്‍ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ റോഡില്‍ കിടക്കുകയായിരുന്നു. വായില്‍നിന്ന് നുരയും പതയും വന്നിരുന്നു. ഒരു മണിക്കൂറോളം ഇയാള്‍ റോഡില്‍ കിടന്നതായും പൊലീസ് സംശയിക്കുന്നു. ആദ്യം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സ്ഥലപരിചയമില്ലാത്ത ഇയാള്‍ ബസ് മാറിക്കയറി ചിറവമുട്ടം ഭാഗത്ത് എത്തിയതാണെന്നാണ് സംശയം. പൂവന്‍തുരുത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പറഞ്ഞതനുസരിച്ച് സുഹൃത്തുക്കള്‍ വൈകീട്ട് ചിങ്ങവനം പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് വിവരങ്ങളറിഞ്ഞ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് മരിച്ചയാള്‍ കൈലാസാണെന്ന് തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.