ദുബൈ: ഫോബ്സ് മിഡലീസ്റ്റ് ബിസിനസ് മാസിക പുറത്തിറക്കിയ അറബ് ലോകത്തെ സമുന്നതരായ 100 ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ മലയാളി വ്യവസായികള്‍ മുന്‍നിരയില്‍ ഇടം പിടിച്ചു. സ്റ്റാലിയോന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ വാസ്വാനി മുന്‍പന്തിയിലത്തെിയ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി രണ്ടാമനും മലയാളികളില്‍ ഒന്നാമനുമായി ഇടം പിടിച്ചു. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗ്തിയാനി മൂന്നാമതും എന്‍.എം.സിഗ്രൂപ്പ് ചെയര്‍മാന്‍ ബി.ആര്‍. ഷെട്ടി നാലാമതും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി അഞ്ചാമതായും പട്ടികയില്‍ ഇടംപിടിച്ചു.
ദുബൈ പാം ജുമൈറ ഹോട്ടലില്‍ നടന്ന വര്‍ണ ശബളമായചടങ്ങിലാണ് ഫോബ്സ് അറബ് ലോകത്തെ പ്രമുഖ ഇന്ത്യന്‍ വ്യവസായികളുടെ പട്ടിക പുറത്തിറക്കിയത്. പി.എന്‍.സി. മേനോന്‍ (ആറാം സ്ഥാനം), ഡോ. ആസാദ്മൂപ്പന്‍ (ഏഴാം സ്ഥാനം ), രവിപിള്ള (ഒമ്പതാം സ്ഥാനം), ഡോ: ഷംഷീര്‍ വയലില്‍ (10ാം സ്ഥാനം ), സിദ്ദിഖ് അഹമ്മദ് (14ാം സ്ഥാനം), തുംബൈ മൊയ്തീന്‍ ((16ാം സ്ഥാനം ), ജോയ്ആലുക്കാസ് (18ാം സ്ഥാനം), അദീബ്അഹമ്മദ് (24ാം സ്ഥാനം) ,കെ.പി.ബഷീര്‍ (28ാം സ്ഥാനം), ദിലീപ് രാഹുലന്‍ (30ാം സ്ഥാനം) എന്നിവരാണ് പട്ടികയിലുള്ള മറ്റ പ്രമുഖ മലയാളികള്‍. മൊത്തം വരുമാനം, ജീവനക്കാരുടെ എണ്ണം, സ്ഥാപനത്തിന്‍െറ പ്രായം, മാധ്യമങ്ങളിലും പ്രഫഷണല്‍ അസോസിയേഷനുകളിലും ലഭിക്കുന്ന പ്രാധാന്യം എന്നിവയെല്ലാം കണക്കിലെടുത്താണ് പട്ടിക തയാറാക്കിയതെന്ന് ഫോബ്സ് വൃത്തങ്ങള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പട്ടികയിലെ 100 പേരില്‍ 91 പേരും യു.എ.ഇയില്‍ നിന്നുള്ളവരാണ്.ചടങ്ങില്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം മുഖ്യാതിഥിയായിരുന്നു. എക്സിക്യൂട്ടീവ് മാനേജ്മെന്‍റ് വിഭാഗത്തിലെ സമുന്നതരായ 50 ഇന്ത്യക്കാരുടെ പട്ടികയും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.അറബ് ലോകത്തെ സമുന്നതരായ ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ ഇടംപിടിച്ച മുകേഷ് ജംഗ്തിയാനി (ആസ്തി 440 കോടി ഡോളര്‍), എം.എ. യൂസഫലി (ആസ്തി 420 കോടിഡോളര്‍), സുനില്‍വാസ്വാനി( ആസ്തി 200 കോടിഡോളര്‍) എന്നിവരുള്‍പ്പെടെ ഒമ്പതു പേര്‍ കഴിഞ്ഞ മാര്‍ച്ചില്‍ഫോബ്സ് പുറത്തിറക്കിയ ലോകത്തിലെ ശത കോടീശ്വരന്മാരുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.