ആന്‍റണി പണം വാങ്ങിയിട്ടില്ളെന്ന് വി.കെ. സിങ്


കോട്ടയം: അഗസ്റ്റ വെസ്റ്റ് ലന്‍ഡ് അഴിമതിക്കേസില്‍ മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി പണം വാങ്ങിയിട്ടില്ളെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്.  ഇടപാടില്‍ ആന്‍റണി പണം വാങ്ങിയെന്ന് ആരും വിശ്വസിക്കില്ല. എന്നാല്‍, അതിന് വഴിവെച്ചുകൊടുക്കുന്നത് അഴിമതിക്ക് തുല്യമാണ്. ഒപ്പം ജോലിചെയ്ത തനിക്ക്് അദ്ദേഹത്തോട് ബഹുമാനമാണ്. ചുറ്റുമുള്ളവര്‍ പണം തട്ടുന്നത് എന്തുകൊണ്ട് കൈയുംകെട്ടി നോക്കിനിന്നെന്ന് വാര്‍ത്താസമ്മേളനത്തില്‍ സിങ് ചോദിച്ചു. ഈ കേസുമായി ബന്ധപ്പെട്ട പണം എവിടെപ്പോയെന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. അതിന് അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോകണം. കുറ്റക്കാരായ എല്ലാവരെയും പുറത്തുകൊണ്ടുവരണം. കേണല്‍ എസ്.പി. ത്യാഗി മാത്രം പണം വാങ്ങിയെന്ന് കരുതാനാകിലെന്നും സിങ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.