ജിഷയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകും: ദേവഗൗഡ

പെരുമ്പാവൂർ: ജിഷയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്ന് ജനതാദൾ അഖിലേന്താ അധ്യക്ഷൻ  എച്ച്.ഡി. ദേവഗൗഡ. ജിഷ കൊല്ലപ്പെട്ട് ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ഗുരുതര വീഴ്ചയാണ്. ഗവൺമെന്‍റിന്‍റെ ശ്രദ്ധ തെരഞ്ഞെടുപ്പിലാണ്. പ്രതിയെ പടിക്കുന്നതിലല്ല. ഈ കൊടും കുറ്റകൃത്യം രാജ്യത്തിനാകെ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ജിഷയുടെ അമ്മയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും സഹോദരൻ രാജ് വെമുലയും ജിഷയുടെ അമ്മയെ സന്ദർശിച്ചു. മകൾ നഷ്ടപ്പെട്ട ജിഷയുടെ അമ്മയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന് രാധിക വെമുല പറഞ്ഞു. അവരുടെ വേദന തനിക്ക് മനസ്സിലാകും. നീതി ലഭിക്കും വരെ പോരാടണം. രാജ്യത്ത് ദലിതുകൾക്ക് നേരെയുള്ള അക്രമം വർധിച്ച് വരികയാണെന്നും അവർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.