സുരേഷ് ഗോപി എം.പിയായതില്‍ സന്തോഷിക്കുന്നു- മുകേഷ്

കൊല്ലം: സുരേഷ് ഗോപി എം.പിയായതില്‍ സന്തോഷിക്കുന്നുവെന്ന് കൊല്ലം മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥിയും നടനുമായ മുകേഷ്. അദ്ദേഹം ഏതു രാഷ്ട്രീയക്കാരനോ ആകട്ടെ, രാഷ്ട്രപതി ഇത്തരത്തിലൊരു നിയമനം നല്‍കിയതില്‍ അനുമോദിക്കേണ്ടതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ താന്‍ രാഷ്ട്രീയം മാറ്റിവെക്കും. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സുരേഷ് ഗോപിയുടെ സ്ഥാനലബ്ദിയില്‍ സന്തോഷിക്കുന്നു. അതില്‍ ഒരു തെറ്റുമില്ല. അമിതാഭ് ബച്ചനു വിദേശത്തു കള്ളപ്പണ നിക്ഷേപമുണ്ടെന്നു വിശ്വസിക്കുന്നില്ല. കലാകാരന് കള്ളത്തരം കാണിക്കാനാകില്ലെന്നും കൊല്ലം പ്രസ് ക്ലബിൻെറ ജനസഭയില്‍ പങ്കെടുത്ത് മുകേഷ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.