ദു$ഖത്തില്‍ പങ്കുചേര്‍ന്ന് രോഹിത് വെമുലയുടെ അമ്മയും സഹോദരനും

പെരുമ്പാവൂര്‍: അധികാരികളുടെ പീഡനത്തെതുടര്‍ന്ന് ആത്മഹത്യചെയ്ത ഹൈദരാബാദ് യൂനിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും സഹോദരന്‍ രാജാ വെമുലയും തിങ്കളാഴ്ച താലൂക്കാശുപത്രിയില്‍ എത്തി ജിഷയുടെ അമ്മ രാജേശ്വരിയെ സന്ദര്‍ശിച്ചു. രോഹിത് വെമുലയുടെ സുഹൃത്തും സഹപാഠിയുമായ ദ്വന്ത മൂലയുടെ സുഹൃത്തും സഹപാഠിയുമായ ദ്വന്ത പ്രശാന്തിന്‍െറ കൂടെയാണ് ഇവര്‍ എത്തിയത്. ഉച്ചയോടെ എത്തിയ ഇവര്‍ ആശുപത്രിയില്‍ ഏതാനും നിമിഷങ്ങള്‍ ചെലവിട്ടു. രാജേശ്വരിക്കും തനിക്കും വൈകാരിക ബന്ധമുണ്ടെന്ന് രാധിക പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. മക്കള്‍ നഷ്ടപ്പെട്ട ദലിത് അമ്മമാരാണ് ഞങ്ങള്‍. രാജേശ്വരിയെ ആശ്വസിപ്പിക്കാനും അവരുടെ ദു$ഖത്തില്‍ പങ്കുചേരാനും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനുമാണ് ഞാന്‍ എത്തിയത്. ജിഷയുടെ അമ്മയുടെ ദു$ഖം പറഞ്ഞറിയിക്കാനാവില്ല. ആ വേദന രാജ്യത്തെ മുഴുവന്‍ ദലിതരുടെയുമാണ്.ജിഷയെ കൊടും ക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷകിട്ടുംവരെ പോരാട്ടം തുടരണം. ജിഷക്ക് നീതി ലഭിക്കണം. രാജ്യത്താകമാനം ദലിതര്‍ക്കെതിരെ അക്രമം വര്‍ധിച്ചുവരുന്നു. ഇതിനെതിരെ പോരാട്ടം ശക്തമാക്കണം -രാധിക പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് രാജയും ദ്വന്ത പ്രകാശും ജിഷയുടെ ദുരന്തം അറിഞ്ഞത്. തുടര്‍ന്ന് ആന്ധ്ര ഗുണ്ടൂരില്‍നിന്ന് പുറപ്പെട്ടതായിരുന്നു അവര്‍.

ജിഷയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ സമരം നടത്തുമെന്ന് ദ്വന്ത പ്രകാശ് പറഞ്ഞു. രോഹിതിന്‍െറ മരണത്തില്‍ ഹൈദരാബാദ് സര്‍വകലാശാല എട്ട് ലക്ഷം നഷ്ടപരിഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തെന്നും രാധിക അത് നിരസിച്ചുവെന്നും ദ്വന്ത പ്രകാശ് വെളിപ്പെടുത്തി. ഗുണ്ടൂരില്‍ തയ്യല്‍ തൊഴിലാളിയാണ് രാധിക.


ജിഷയുടെ ഘാതകരെ പിടികൂടാത്തത് നാണക്കേട് –ദേവഗൗഡ
പെരുമ്പാവൂര്‍:  സംഭവം നടന്ന് 11 ദിവസം പിന്നിട്ടിട്ടും ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യാത്തത് രാജ്യത്തിനാകെ നാണക്കേടായെന്ന് മുന്‍ പ്രധാന മന്ത്രിയും ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ. താലൂക്കാശുപത്രിയില്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ജിഷ സംഭവത്തില്‍ സര്‍ക്കാറിന് കടുത്ത അനാസ്ഥയാണ്. കൊടും കൃത്യം ചെയ്ത പ്രതിയെ പിടികൂടാന്‍ ഇത്ര നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. വക്കീലായി കാണണമെന്ന് ആഗ്രഹിച്ച മകള്‍ കൊല്ലപ്പെട്ട അമ്മ കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നത്. അവരുടെ ആരോഗ്യവും മോശമാണ്. പാര്‍ട്ടി ഫണ്ടില്‍നിന്ന് അവര്‍ക്ക് സഹായ ധനം നല്‍കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ഇതുസംബന്ധിച്ച് വെളിപ്പെടുത്തുന്നില്ല -അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും മറ്റ് പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.