കൊച്ചി: ദലിത്-ആദിവാസി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ കേരള പൊലീസും ജുഡീഷ്യറിയും വിവേചനം കാട്ടുകയാണെന്ന് ആദിവാസി ഗോത്രമഹാസഭ കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ആദിവാസികളും ദലിതരും അക്രമത്തിന് ഇരയാകുന്ന കേസുകള്‍ അട്ടിമറിക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന സമീപനമാണ് ദശകങ്ങളായി പൊലീസ് തുടരുന്നത്. 1989ല്‍ പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമം നിലവില്‍ വന്നശേഷം 2002 മുതല്‍ 2012 വരെ 20,000ത്തോളം കേസുകള്‍ കോടതിയില്‍ വിചാരണക്കത്തെി. ഇതില്‍ 98 ശതമാനം കേസുകളിലും പ്രതികള്‍ കുറ്റമുക്തരായി. ദുര്‍ബലമായ കുറ്റപത്രങ്ങളായതുകൊണ്ടും ജുഡീഷ്യറിയുടെ താല്‍പര്യക്കുറവും മൂലമാണിത് സംഭവിച്ചത്.
പ്രതികള്‍ക്ക് നിയമവിരുദ്ധമായി ജാമ്യം നല്‍കുന്നതായും കണ്ടുവരുന്നു. എന്നാല്‍, ആദിവാസികളും ദലിതരും കുറ്റാരോപിതരാണെങ്കില്‍ അവരെ ശിക്ഷിക്കാന്‍ പൊലീസിന് പ്രത്യേക താല്‍പര്യമാണെന്നും ഗീതാനന്ദന്‍ ആരോപിച്ചു.
ദലിത്-ആദിവാസി സ്ത്രീകളുടെ പൗരാവകാശ നിയമങ്ങള്‍ അംഗീകരിക്കാനും ശോചനീയമായ ദലിത് ജീവിതസാഹചര്യത്തിന് പരിഹാരം കാണാനും സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 25ന് പെരുമ്പാവൂരില്‍ മനുഷ്യാവകാശ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ആദിവാസി-ദലിത് സ്ത്രീകളുടെ സംസ്ഥാനതല നേതൃയോഗം വെള്ളിയാഴ്ച രാവിലെ 11ന് എറണാകുളം ശിക്ഷക് സദനില്‍ ചേരും.
വാര്‍ത്താസമ്മേളനത്തില്‍ ജനാധിപത്യ ഊര് വികസനമുന്നണി കൗണ്‍സില്‍ അംഗം സി.ജെ. തങ്കച്ചന്‍, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് വി.ഡി. മജീന്ദ്രന്‍, കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ. നാരായണന്‍, ഗോത്രമഹാസഭ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗം ജോണ്‍സണ്‍ കുര്യന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.