അസമിലൊഴികെ ഒരിടത്തും കോണ്‍ഗ്രസോ ബി.ജെ.പിയോ വരില്ല –ദേവഗൗഡ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ അസമില്‍ ഒഴികെ മറ്റൊരിടത്തും കോണ്‍ഗ്രസോ ബി.ജെ.പിയോ അധികാരത്തില്‍ വരില്ളെന്ന് ജനതാദള്‍-എസ് അഖിലേന്ത്യാ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. അഴിമതിമുക്ത ഭാരതത്തെക്കുറിച്ച് സംസാരിക്കുന്ന നരേന്ദ്ര മോദി രാജസ്ഥാനിലെയും മധ്യപ്രദേശിലെയും അഴിമതിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.
പ്രസ്ക്ളബിന്‍െറ ‘വിചാരണ -2016’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്ന് പറയുന്ന നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴാന്‍ പാടില്ലായിരുന്നു. അസമില്‍ ഓള്‍ ഇന്ത്യ യുനൈറ്റഡ്  ഡെമോക്രാറ്റിക് ഫ്രണ്ടിന്‍െറ സഹായമില്ലാതെ ആര്‍ക്കും മന്ത്രിസഭ രൂപവത്കരിക്കാനാവില്ല. വിജയ് മല്യ പ്രശ്നത്തില്‍ അനാവശ്യമായാണ് തങ്ങളെ വലിച്ചിഴച്ചത്.

മല്യ രാജ്യസഭാ അംഗമാകുമ്പോള്‍ ജനതാദള്‍ -യു വിന് നിയമസഭയില്‍ നാല് അംഗങ്ങള്‍ മാത്രമായിരുന്നു. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍െറയും വോട്ട് നേടിയാണ് മല്യ രാജ്യസഭയില്‍ എത്തിയത്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്ത കോര്‍പറേറ്റുകള്‍ വേറെയുമുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. മോദി പ്രധാനമന്ത്രിയായശേഷം നിരവധി കര്‍ഷക ആത്മഹത്യകളാണ് ഉണ്ടാവുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കര്‍ഷകര്‍ക്ക് സഹായകമല്ല. കാര്‍ഷിക ഭൂമി വ്യവസായങ്ങള്‍ക്ക് നല്‍കുന്നതിനാണ് പ്രധാനമന്ത്രിക്ക് താല്‍പര്യമെന്ന് തോന്നുന്നുവെന്നും ദേവഗൗഡ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.